Peruvayal News

Peruvayal News

ഇ. കെ നായനാർ സ്മാരക മിനിസ്റ്റേഡിയം നവീകരണം ഉദ്ഘാടനം പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ അജിത നിര്‍വഹിച്ചു

ഇ. കെ നായനാർ സ്മാരക മിനിസ്റ്റേഡിയം നവീകരണം ഉദ്ഘാടനം പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ അജിത നിര്‍വഹിച്ചു

ഇ. കെ നായനാർ സ്മാരക മിനിസ്റ്റേഡിയം നാടിന് സമർപ്പിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ നവീകരിച്ച പെരുമണ്ണ ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.അജിത നിർവ്വഹിച്ചു.2005ൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന കാലത്ത് ഒരു ഏക്കർ ഭൂമി വാങ്ങി പഞ്ചായത്ത് ഗ്രൗണ്ട് നിർമ്മിച്ചതിനു ശേഷം പതിനഞ്ച് വർഷത്തിന് ശേഷം അതേ ഗ്രൗണ്ടിനെ മിനി സ്റ്റേഡിയമായി ഉയർത്തി പൂർണ്ണതയിൽ എത്തിക്കുന്നതിന് ഭാഗമായതിൽ അഭിമാനിക്കുന്നു എന്നും പ്രയാസ ഘട്ടങ്ങളിൽ വികസന പ്രവർത്തനങ്ങൾക്കു മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഏറെ സഹായകരമായിരുന്നു എന്നും പ്രസിഡന്റ് വിലയിരുത്തി.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി മുതുമന നളിനി ടീച്ചർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. ശോഭനാകുമാരി അധ്യക്ഷത വഹിച്ചു.എം.ജി.എൻ ആർ.ഇ. ജി.എസ്സ്. അസി.എൻജിനിയർ ശ്രീ.വി മജ്‌നാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. സി ഉഷ,ആരോഗ്യവിദ്യാഭാസ കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.ഉഷാ കുമാരി,മെമ്പർമാരായ ടി. നിസാർ,എം.എ പ്രതീഷ്,പറശ്ശേരി ശ്യാമള, ഷീബ എന്നിവർ ആശംസകൾ പറഞ്ഞു. മിനി സ്റ്റേഡിയം പരിപാലന കമ്മിറ്റി കൺവീനർ സുരേന്ദ്രൻ നന്ദി പറഞ്ഞു.
                            വാർഡ് അഞ്ചിൽ ഒരു ഏക്കറിൽ സ്‌ഥിതി ചെയ്യുന്ന ഗ്രൗണ്ടിന്റെ ഇരു ഭാഗത്തും രണ്ടു നിരയുള്ള ഗ്യാലറിയും ചുറ്റും പത്ത് ഫീറ്റ് ഉയരത്തിൽ സ്റ്റീൽ ഫെൻസിങ്ങും  മിനി സ്റ്റേഡിയത്തിലേക്കുള്ള അപ്പ്രോച്ച് റോഡ് കോണ്ക്രീറ്റും മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടിയാണ്‌ പൂർത്തീകരിച്ചത്.മിനി സ്റ്റേഡിയം നവീകരണത്തിനായി 330 അവിദഗ്ധ തൊഴിൽദിനങ്ങൾ ഉപയോഗപ്പെടുത്തി 14.2 ലക്ഷവും മിനി സ്റ്റേഡിയം അപ്പ്രോച്ച് റോഡിനു 85 അവിദഗ്ധ തൊഴിൽദിനങ്ങൾ ഉപയോഗപ്പെടുത്തി 2.5 ലക്ഷവുമാണ് ചിലവഴിച്ചത്.ഇതു കൂടാതെ പഞ്ചായത്ത് ഫണ്ടിനത്തിൽ 2.8 ലക്ഷം വകയിരുത്തി കുടിവെള്ളം,വാഷ് ഏരിയ,ടോയ്ലറ്റ് നവീകരണം എന്നിവയും  അടക്കം ആകെ 19.5 ലക്ഷം ചിലവിട്ടാണ് കായികപ്രേമികളുടെ സ്വപന പദ്ധതിയായ സ്റ്റേഡിയം നവീകരണത്തിലൂടെ പൂർത്തീകരിച്ചത്.മിനി സ്റ്റേഡിയം പരിപാലനത്തിനായി ഇരുപത് അംഗ കമ്മിറ്റിയെ ചുമതപ്പെടുത്തിയിട്ടുണ്ട്. ഇനി പഞ്ചായത്ത് നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഗ്രൗണ്ടിൽ കളിക്കാൻ അനുവാദമുണ്ടായിരിക്കുക.
Don't Miss
© all rights reserved and made with by pkv24live