കരുമല ഗ്രാമോദയ വായനശാലയുടെ മിനി ഹാള്‍ ഉദ്ഘാടനം ചെയ്തു
കരുമല: കരുമല ഗ്രാമോദയ വായനശാലയുടെ മിനി ഹാള്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ ടി ബിനോയ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി സി ഭാസ്‌കരന്‍, വി വി ജിഷ, വായനശാല സെക്രട്ടറി സി ഗംഗാധരന്‍ മാസ്റ്റര്‍, പ്രസിഡണ്ട് എം മുരളി താലുക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എ കെ വിനീഷ്, റിനിത, ഗജരാജഗോപാല്‍, ആര്‍ ബീന എന്നിവര്‍ സംബന്ധിച്ചു.