കുറ്റിക്കാട്ടൂർ മേഖല മുസ്ലിം ലീഗിന്റെ ഉപഹാരം - കുറ്റ്യാൽ അബൂബക്കർക്കാക്ക് ആജീവാനന്തം ചന്ദ്രിക
കുറ്റിയാലിൽ അബൂബക്കർക്കാക്ക് ചന്ദ്രികയില്ലാത്ത ദിവസം ഓർക്കാനേ സാധ്യമല്ല.
അതിനായി രാവിലെ എത്ര ദൂരവും സഞ്ചരിക്കും.
എന്നാൽ വാർദ്ധക്യ സഹചമായ അവശതകൾ ബാധിച്ചതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതായി.
എന്നാലും അടുത്ത വീട്ടിൽ നിന്നും ചന്ദ്രിക വരുത്തി വായന ശീലം അദ്ധേഹം മുടക്കിയിട്ടില്ല.
ഈ വിഷമതകൾ മനസ്സിലാക്കി കുറ്റിക്കാട്ടൂർ മേഖല മുസ്ലിം ലീഗ് അബൂബക്കർക്കാക്ക് ചന്ദ്രിക ഉപഹാരമായി നൽകാൻ തീരുമാനിച്ചു.
സോഷ്യൽ മീഡിയ പ്രചാരത്തിലാവുന്നതിനും എത്രയോ മുമ്പ്
ചായപ്പീടികയിലും കടത്തിണ്ണകളിലും രാഷ്ട്രീയ ചർച്ചകൾ നടക്കുന്ന കാലത്ത് ലീഗ് രാഷ്ട്രീയം ആധികാരികമായി സംസാരിച്ച് മറുപക്ഷത്തെ വകഞ്ഞ് മാറ്റാൻ ഔകർക്ക എന്ന അബൂബക്കർക്ക മുന്നിലുണ്ടാവുമായിരുന്നു. ചന്ദ്രിക റെഫറൻസ് ആക്കി അബൂബക്കർക്ക എതിർ പക്ഷത്തെ നിലംപരിശാക്കുമായിരുന്നു
പടച്ചവൻ അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ...ആമീൻ
അദ്ദേഹത്തെ ചന്ദ്രിക വരിക്കാരനാക്കിയ രേഖകൾ മേഖല പ്രസിഡണ്ട് പൊതാത്ത് മുഹമ്മദ് ഹാജി കൈമാറി. മേഖല ലീഗ് ജന.സെക്രട്ടറി മുജീബ് റഹ്മാൻ ഇടക്കണ്ടി, വാർഡ് 15 ലീഗ് ജന.സെക്രട്ടറി AM അബ്ദുള്ളക്കോയ, വാർഡ് 16 മെമ്പർ AM ആഷിഖ്, യൂത്ത് ലീഗ് പഞ്ചായത്ത് വൈ. പ്രസിഡണ്ട് മഹ്ഷൂംമാക്കിനിയാട്ട്, ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് KP റഊഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.