ചാലി ജലാശയതിന്റെ നവീകരണ പദ്ധതി പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു
ഒളവണ്ണ പഞ്ചായത്തിലെ നെല്ലറയായ പുളേങ്കര പ്രദേശത്ത് കാർഷിക പ്രാധാന്യമുള്ള പൂളേങ്കര ചാലി ജലാശയത്തിന്റെ നവീകരണ പദ്ധതി പ്രവർത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടു് ബാബു പറശ്ശേരി നിർവ്വഹിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപ ഫണ്ടു് അനുവദിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതു്. ഈ പ്രദേശത്തെ കർഷകരുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നതു്. ജലാശയങ്ങൾ സംരക്ഷിക്കുക, കാർഷീക ആവശ്യത്തിന് ജലം ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏക്ര കണക്കിനു് കൃഷി അഭിവൃദ്ധിപ്പെടുത്താൻ ഈ പദ്ധതി കൊണ്ടു കഴിയും. ജില്ലാ പഞ്ചായത്ത് മെമ്പർ സി.ഉഷ അദ്ധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു് കെ.തങ്കമണി, മെമ്പർമാരായ സബിഷ രാജേഷ്, പുഷ്പ, ഷാജി, മൈനർ ഇറിഗേഷൻ എക്സി: എഞ്ചിനിയർ K. K. സത്യൻ എന്നിവർ സംസാരിച്ചു.