Peruvayal News

Peruvayal News

ബോളിവുഡ് ഗാനലോകം കീഴടക്കിയ കോഴിക്കോട്ടുകാരി ആര്യനന്ദക്ക് ഒളവണ്ണ - പള്ളിപ്പുറം യൂത്ത് കോൺഗ്രസ്സിന്റെ സ്നേഹാദരം.


ബോളിവുഡ് ഗാനലോകം കീഴടക്കിയ കോഴിക്കോട്ടുകാരി ആര്യനന്ദക്ക് ഒളവണ്ണ - പള്ളിപ്പുറം യൂത്ത് കോൺഗ്രസ്സിന്റെ സ്നേഹാദരം.

സി.ടിവി യുടെ സരിഗമപ സംഗീത മാമാങ്കത്തിൽ ഹിന്ദി ഗാനാസ്വാദക ലോകം കീഴടക്കി ഫൈനലിൽ അഞ്ച് ലക്ഷം രൂപയും ഫലകവും കരസ്തമാക്കിയ മലയാളിയായ കൊച്ചുമിടുക്കി കുമാരി ആര്യനന്ദയെ ഒളവണ്ണ - പള്ളിപ്പുറം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു.
പ്രശസ്ത കലാകാരനും ഗിന്നസ്സ് ജേതാവുമായ ശ്രീ. സുധീർ കടലുണ്ടിയിൽ നിന്നാണ് കുമാരി ആര്യനന്ദ യൂത്ത് കോൺഗ്രസ്സിന്റെ ആദരവ് ഏറ്റുവാങ്ങിയത്. 

ആര്യനന്ദയുടെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് സുബീഷ് കെ.ടി. അധ്യക്ഷത വഹിച്ചു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറി സുബൈർ കൈമ്പാലം,ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ നിഷാദ് മണങ്ങാട്ട്, റനിൽകുമാർ മണ്ണൊടി, കൃഷ്ണദാസ് മണങ്ങാട്ട്, രാജീവൻ കുളങ്ങര, കോൺഗ്രസ്സ് നേതാക്കളായ കെ.ടി. പ്രഭാകരൻ, കെ.ആർ.ദാസ് ഷാജു കെ., യൂത്ത് കോൺഗ്രസ്സ് നേതാവ് ശ്രീജിത്ത് പള്ളിപ്പുറം, മഹിളാ കോൺഗ്രസ്സ് നേതാവ് കെ.എം. പ്രസന്ന എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live