പെരുമണ്ണ രാജീവ്ജി കൾച്ചറൽ സെൻറർ നിർമ്മിച്ച് നൽകുന്ന വീടിൻറെ തറക്കല്ലിടൽ നാളെ രാവിലെ എം കെ രാഘവൻ എംപി നിർവഹിക്കും
പെരുമണ്ണ: പെരുമണ്ണ രാജീവ്ജി കൾച്ചറൽ സെൻറർ പെരുമണ്ണ മാവൂർ പറമ്പിൽ ശ്രീധരനും കുടുംബത്തിനും വേണ്ടി നിർമ്മിച്ച് നൽകുന്ന വീടിൻറെ തറക്കല്ലിടൽ ഒക്ടോബർ 26 നാളെ രാവിലെ 10 30 ന് എം കെ രാഘവൻ നിർവഹിക്കും. കെപിസിസി വൈസ് പ്രസിഡൻറ് അഡ്വ: ടി സിദ്ദീഖ്, കെപിസിസി മുൻ നിർവാഹകസമിതി അംഗം പി മൊയ്തീൻ മാസ്റ്റർ, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അംഗം മുതുമന നളിനി ടീച്ചർ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.