Peruvayal News

Peruvayal News

അന്നദാന വിതരണത്തിൽ ഒരു ചെറൂപ്പ മാതൃക


അന്നദാന വിതരണത്തിൽ ഒരു ചെറൂപ്പ മാതൃക
ചെറൂപ്പ ഹിമായത്തുൽ ഇസ് ലാം ഹയർസെക്കൻഡറി മദ്റസാ കമ്മിറ്റിയുനേതൃത്വത്തിൽ മഹല്ലിലെ അഞ്ഞൂറിൽപരം വീടുകളിൽ ഇതിൽ ഭക്ഷണവും പായസവും പാക്ക് ചെയ്തു എത്തിച്ചു  പുത്തൻ മാതൃക സൃഷ്ടിച്ചു.
 മഹല്ലിലെ മൊത്തം കുടുംബങ്ങളിലേക്കും നബിദിനം പ്രമാണിച്ചുള്ള ഭക്ഷണവും പായസവും പാകം ചെയ്തു സന്നദ്ധ സേവ വളയന്റിയർമാരുടെ സഹായത്തോടെ വീട്ടിൽ എത്തിച്ചു കൊടുത്തു മാതൃക തീർത്തത്. 

കോവിഡ് മൂലം ജനങ്ങൾ ഒത്തു കൂടുന്നത് ഒഴിവാക്കി നല്ലൊരു സന്ദേശം കൂടി ചെറൂപ്പ ഹിമായത്തുൽ ഇസ് ലാം ഹയർസെക്കൻഡറി മദ്റസാ കമ്മിറ്റി പൊതു സമൂഹത്തിനു ഇതു വഴി നൽകുന്നു. 
 പൂർണ്ണമായും കോവി ഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു പരിപാടി. ഊട്ടുപുരയിലും മൗലിദ് സദസ്സിലും പ്രവർത്തകർ തീർത്തും അകലം പാലിച്ചും മാസ്ക്ക് ധരിച്ചും പ്രവർത്തനങ്ങൾ ക്രമീകരിച്ചു. മഹല്ല് ഖത്വീബ് കെ.സി മുഹമ്മദ് ഫൈസി മൗലിദ് സദസും ഭക്ഷണ വിതരണവും ഉദ്ഘാടനം ചെയ്തു. മദ്റസ കമ്മിറ്റി പ്രസിഡണ്ട് വി.കെ ബഷീർ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഷാഹുൽ ഹമീദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് എ കെ ഉമ്മർ ഹാജി, ട്രഷറർ കെ മൂസക്കുകുട്ടി ഹാജി, മദ്റസ സദർ മുഅല്ലിം മുഹമ്മദ് ഇർഫാൻ ഹുദവി, ടി. മുഹമ്മദലി മുസ്ലിയാർ, അൽ ഹാഫിള് ഷാഹിദ് ഹുദവി, സൈദലവി ഖാസിമി സംബന്ധിച്ചു.
കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം.എ റഹ്മാൻ സ്വാഗതവും അസിസ്റ്റൻറ് സ്വദർ ഷഹൽ ഹുദവി നന്ദിയും പറഞ്ഞു. ഭക്ഷണ വിതരണത്തിന് സബ് കമ്മിറ്റി ചെയർമാൻ ഹബീബ് ചെറൂപ്പ, ജനറൽ കൺവീനർ വി.കെ സലാം, എം കെ അഷ്റഫ്,  പി എം സലിം, പി മൊയ്തീൻ കോയ ഹാജി, ടീ നിജാസ്, കെഎം ജലീൽ, കെ.എം അബ്ദുല്ല, ടി നാസർ, വി.കെ മുസ്തഫ, എംഎം നിസാമുദ്ദീൻ, എം എം ഷെരീഫ്,  നേതൃത്വം നൽകി.
ജനങ്ങൾ ക്യുവിൽ നിന്നു അനുഭവിക്കുന്ന പ്രയാസങ്ങൾ ഒഴിവാക്കി കൊടുക്കുന്നതോടൊപ്പം എല്ലാ വീട്ടിലേക്കും ഓരോ നന്മ കളും എത്തി ചേരുന്നു എന്നത് തന്നെ ആണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
Don't Miss
© all rights reserved and made with by pkv24live