പൂവാട്ടുപറമ്പിലെ അപകടകരമായി നിന്ന തെങ്ങ് വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ മുറിച്ചു മാറ്റി..
കാലങ്ങളായി ഹോട്ടലിനും പൊതുജനങ്ങൾക്കും ഭീഷണിയായി നിന്ന മരം സമിതി പ്രവർത്തകർ മുറിച്ചു മാറ്റുകയായിരുന്നു. വാർഡ് മെമ്പർ മുനീർ, പഞ്ചായത്ത് സെക്രട്ടറി, കെ എസ് ഇ ബി, ബിൽഡിംഗ് ഓണർ എ സുരേന്ദ്രൻ എന്നിവരുടെ സഹകരണത്തോടെയാണ് സമിതി മരം മുറിച്ചു മാറ്റിയത്. സമിതിയുടെ യൂണിറ്റ് സെക്രട്ടറി ഹമീദ്, മെമ്പർമാരായ പ്രമോദ്, പി കെ കോയ, റംഷാദ്എന്നിവർ മുറിക്കുന്നതിനു നേതൃത്വം നൽകി.