പാറക്കുളം വനിത സൗഹ്യദ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് പി സുനിത നിര്‍വ്വഹിച്ചു
പെരുമണ്ണ : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പാറക്കുളം അംഗൻവാടിയുടെ മുകളിൽ 7 ലക്ഷം രൂപ വകയിരുത്തി
നിർമ്മാണം പൂർത്തീകരിച്ച
വനിത സൗഹ്യദ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം
ബ്ലോക്ക് പ്രസിഡണ്ട് പി സുനിത നിര്‍വ്വഹിച്ചു . ഇന്ന് ഉച്ചക്ക് 2 മണിക്ക്
കോവിഡ് നിയമങ്ങൾ പാലിച്ച് നടക്കുന്ന പരിപാടിയില്‍
ബ്ലോക്ക് മെമ്പർ രാജീവ് പെരുമൺ പുറ അദ്ധ്യക്ഷത വഹിച്ചു . പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
അജിത മുഖ്യാതിഥിയായി , വികസന കാര്യ സ്റ്റാൻ്റിങ് ചെയർപേഴ്സൺ റംല പങ്കെടുത്തു. വാർഡ് മെമ്പർ കെ.കെ ഷീബ സ്വാഗതവും, വാർഡ് വികസന സമതി കൺവീനർ കെ അനിൽകുമാർ നന്ദിയും രേഖപെടുത്തി.