Peruvayal News

Peruvayal News

പള്ളി പുനർ നിർമ്മാണ ഫണ്ടിലേക്ക് സംഭാവനയുമായി കുട്ടികൾ.


പള്ളി പുനർ നിർമ്മാണ ഫണ്ടിലേക്ക് സംഭാവനയുമായി കുട്ടികൾ.
   കുന്നമംഗലം : മസ്ജിദുൽ ഇഹ്സാൻ പുനർ നിർമ്മാണ ഫണ്ടിലേക്ക് പടിഞ്ഞാറെ മാട്ടുമ്മൽ ഹനീഫയുടെ കുട്ടികളായ ആദിൽ മുബാറക്കും, മിൻഹ യുമാണ് തങ്ങൾക്ക് കിട്ടുന്ന പോക്കറ്റ് മണികൾ സ്വരൂപിച്ച കുടുക്ക മസ്ജിദ് പുനർനിർമ്മാണ കമ്മിറ്റിക്ക് കൈമാറിയത്. 
  പള്ളി നിർമ്മാണ ഫണ്ടിലേക്ക് തങ്ങൾക്കും സംഭാവനചെയ്യണമെന്ന കുട്ടികളുടെ ആഗ്രഹം മനസ്സിലാക്കിയ ഉമ്മയാണ് കുട്ടികൾക്ക് പ്രോത്സാഹനമായി കുടുക്ക വാങ്ങി നല്കിയത്. സംഭരിച്ച മുഴുവൻ തുകയും ആദ്യഘടുവായി നല്കുകയും പുതിയ കുടുക്ക വാങ്ങി വീണ്ടും പണം സംഭരിക്കാൻ തുടങ്ങുകയും ചെയ്തു.
 മസ്ജിദ് പുനർനിർമ്മാണ കമ്മിറ്റി ചെയർമാൻ സി. അബ്ദുറഹ്മാൻ, ഫിനാൻസ് കമ്മിറ്റി കൺവീനർ ഇ.പി. അൻവർ സാദത്ത്, എൻ. ഫൈസൽ, എൻ. സഫീർ തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live