HOPE BLOOD DONORS' GROUP മെമ്പർ കൂടിയായ സബ് ഇൻസ്‌പെക്ടർ ധനഞ്ജയദാസിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ T.V ധനഞ്ജയദാസിന് വിശിഷ്ട സേവനത്തിനുള്ള 2020ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു..
കേരളപ്പിറവി ദിനമായ നവംബർ 1നാണ് അവാർഡ്‌ദാനം..
വടകര ആയഞ്ചേരിക്കടുത്ത് V.K രാധാകൃഷ്ണൻ നമ്പ്യാരുടെയും വസന്തകുമാരിയുടെയും മകനായ ധനഞ്ജയദാസ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് കണ്ണൂർ ടൌൺ,കണ്ണപുരം,മട്ടന്നൂർ,കൊളവല്ലൂർ,എലത്തൂർ,വെള്ളയിൽ എന്നീ സ്റ്റേഷനുകളിൽ ഉണ്ടായിരുന്നു.
Drug Awareness സ്റ്റേറ്റ് ഫാക്കൾറ്റിയാണ് ദാസ്..
Cyber Crime,Drug Awarenes മേഖലകളിൽ 600ഓളം ക്ലാസുകൾ നയിച്ചിട്ടുണ്ട്..
2018 ഏപ്രിലിൽ കൊളവല്ലൂർ എസ്.ഐ ആയിരിക്കുമ്പോഴാണ് ധനഞ്ജയദാസ് രാഷ്ട്രീയ വൈരത്താൽ
തമ്മിൽ കണ്ടാൽ ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതിരുന്നവരെ ഒരേ ബസ്സിൽ തലശേരി മലബാർ ക്യാൻസർ സെന്ററിൽ സന്ദർശനത്തിനെത്തിച്ച് കേരള പോലീസിന് മാതൃകയായത്.
കണ്ണപുരം S.I ആയിരിക്കുമ്പോൾ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ യുവാക്കൾക്ക് വേണ്ടി 3 സ്ഥലങ്ങളിൽ ആരംഭിച്ച PSC കോച്ചിങ് സെന്റർ പ്രദേശത്ത് ക്രൈം നിരക്ക് കുറച്ചു കൊണ്ടുവരുവാൻ സഹായകമായിട്ടുണ്ട്..
കണ്ണപുരം തന്നെ നിർധന കുടുംബത്തിന് വീട് വെച്ചു കൊടുത്തതും പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയുടെ കല്യാണം നടത്തിക്കൊടുക്കുവാൻ മുൻപന്തിയിൽ നിന്നതും ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് ആയിരുന്നു..
2018ൽ കണ്ണപുരം എസ്. ഐ ആയിരിക്കുമ്പോൾ കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട(14kg) നടത്തി,2019ൽ പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുത്ത കേസിലെ അന്വേഷണോദ്യോഗസ്ഥൻ ധനഞ്ജയദാസായിരുന്നു.
2019ൽ എലത്തൂർ പോലീസ് അന്നശ്ശേരിയിലെ സുനിൽകുമാറിന്റെ മരണത്തോടെ അനാഥരായ കുടുംബത്തിന് വീട് നിർമ്മിച്ച് കൊടുത്തതും സബ് ഇൻസ്‌പെക്ടർ ധനഞ്ജയദാസിന്റെ നേതൃത്വത്തിലായിരുന്നു..
കോഴിക്കോട് എലത്തൂർ സ്റ്റേഷനിൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തിയിട്ടുണ്ട് HOPE BLOOD DONORS' GROUP മെമ്പർ കൂടിയായ ധനഞ്ജയദാസ്...
കൊറോണയുടെ തുടക്കത്തിൽ ഗവണ്മെന്റ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ രക്തദാനത്തിന് വരുന്ന ഏതു ഡോണർമാർക്കുമുണ്ടാകുന്ന പ്രയാസങ്ങളിൽ ഇടപെട്ട് സഹായങ്ങൾ നൽകുവാൻ നമ്മുടെ മെമ്പർ ധനഞ്ജയദാസ് ശ്രമിച്ചിരുന്നുവെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്...
ജോലി ചെയ്ത എല്ലാ സ്റ്റേഷനുകളിലും മതിൽക്കെട്ടുകൾ പെയിന്റ് ചെയ്ത് മനോഹരമാക്കി ലഹരി വിരുദ്ധ ചിത്രങ്ങളും കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരായ ബോധവൽക്കരണ ചിത്രങ്ങളും ട്രാഫിക് ബോധവൽക്കരണ പോസ്റ്റുകളും ഉണ്ടാക്കുവാൻ ശ്രദ്ധേയമായ നേതൃത്വമാണ് ധനഞ്ജയദാസ് ചെയ്തത്..
ഭാര്യ സംഗീത കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ ഫിസിക്കൽ എഡുക്കേഷൻ ഡിപാർട്മെന്റ് ഹെഡാണ്..
മകൾ നിരുപമദാസ്,മകൻ ജഗന്നാഥ്ദാസ്...