KMO യിൽ ചന്ദ്രിക മുപ്പത്തി അഞ്ചാം വയസ്സിലേക്ക്
1986 ൽ കുറ്റിക്കാട്ടൂരിൽ സ്ഥാപിതമായ കുറ്റിക്കാട്ടൂർ മുസ്ലിം യതീം ഖാനയിൽ ഇന്ന് വരെ ചന്ദ്രിക മുടങ്ങിയിട്ടില്ല.
യതീംഖാനയിലെ അന്തേവാസികൾക്കും യതീം കുട്ടികൾക്കും ചന്ദ്രിക ദിനചര്യ പോലെയാണ്.
കാലമേറെ പിന്നിട്ടിട്ടും ചന്ദ്രികയോടുള്ള പ്രിയം കൂടി വരികയാണ് ഇവിടം.
ചന്ദ്രിക ക്യാമ്പയിനുമായി ബന്ധപ്പെട്ട് യതീംഖാന ക്യാമ്പസിലെത്തിയപ്പോൾ ഹൃദ്യമായ സ്വീകാര്യതയാണ് നൽകിയത്.
നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ടും KMO പ്രസിഡണ്ടുമായ ജ.ATബഷീർ ഹാജി KMO ജന.സെക്രട്ടറി ജ.E Mകോയ ഹാജിക്ക് പത്രം നൽകി ചടങ്ങ് ഉൽഘാടനം ചെയ്തു.
പൊതാത്ത് മുഹമ്മദ് ഹാജി, മുജീബ് റഹ്മാൻ ഇടക്കണ്ടി, AM അബ്ദുള്ളക്കോയ, മഹ്ഷൂം മാക്കിനിയാട്ട്, EM സലിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു