കേരള സർവീസ് പെൻഷനേഴ്സ് ലീഗ്(KSPL) വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഭകളെ ആദരിച്ചു
വാഴക്കാട്: വാഴക്കാട് പഞ്ചായത്തിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ഉപഹാരങ്ങളും, മൊമെന്റോ യും നൽകി ആദരിച്ചു. മദ്രാസ് ഐഐടിയിൽ പ്രവേശനം നേടിയ ഇബാദു റഹ്മാൻ (s/o ഷുക്കൂർ വാഴക്കാട്), നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയ നജീബ. ടി (D/o അബ്ദുൽ ഖാദർ മാസ്റ്റർ), ഫരീദ തസ്നി (D/o അബ്ദുൽഅസീസ്), സഫ കെ എം (D/o അബ്ദുൽ റസാഖ് കെ. എം ) എന്നിവരെ ആദരിച്ചു.
സി. കെ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു, വാഴക്കാട് പഞ്ചായത്തിൽ നിന്നും വിദ്യാർത്ഥികൾ ഉന്നത റാങ്കുകൾ കരസ്ഥമാക്കി യതിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു.
മൊയ്തീൻ കുട്ടി, മുത്തുകോയ തങ്ങൾ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോ.അബ്ദുൽ ഗഫൂർ, ആലി,റഷീദ്, മുഹമ്മദ് ആലി, സി.പി ബഷീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
എം.കെ മഹമൂദ് മാസ്റ്റർ സ്വാഗതവും, സി.കെ കമ്മു മാസ്റ്റർ നന്ദിയും പറഞ്ഞു.