PLUS ONE പ്രവേശനം ലഭിക്കാത്തവർക്ക് Supplementary Allotment: ഒക്ടോബർ 10 മുതൽ വീണ്ടും അപേക്ഷിക്കാം
സപ്ലിമെൻററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം : വിജ്ഞാപനം പുറത്തിറങ്ങി
ഇതുവരെ PLUS ONE പ്രവേശനം ലഭിക്കാത്തവർക്ക് Supplementary Allotment: ഒക്ടോബർ 10 മുതൽ വീണ്ടും അപേക്ഷിക്കാം.
മുഖ്യഅലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ്ല ഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് 2020 ഒക്ടോബർ 10 ന് രാവിലെ 9 മണി മുതൽ അപേക്ഷിക്കാവുന്നതാണ്.
എസ്.എസ്.എൽ.സി സേ പാസായവരേയും ഈ ഘട്ടത്തിലായിരിക്കും പരിഗണിക്കുക
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെൻറിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.
സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും 2020 ഒക്ടോബർ 10 ന് രാവിലെ 9 മണിയ്ക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല
അപേക്ഷകളിലെ പിഴവുകൾ
അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
യോഗ്യതാ പരീക്ഷയുടെ സ്കീം , രജിസ്ട്രർ നമ്പർ , പാസായ വർഷം എന്നിവ തെറ്റായി നൽകിയവർ സപ്ലിമെന്ററി അലോട്ട്മെൻറിൽ പരിഗണിക്കുന്നതിനായി ശരിയായ വിവരങ്ങൾ നൽകി പുതിയ അപേക്ഷ ഓൺലൈനായി സമർപ്പിച്ച്കാൻഡിഡേറ്റ് ലോഗിൻ രൂപീകരിക്കണം.
ഭൂരിഭാഗം അപേക്ഷകളിലും കാറ്റഗറി രേഖപ്പെടുത്തിയതിലാണ് തെറ്റുകൾ കണ്ടെത്തിയിട്ടുള്ളത്.
SSLC മാർക്ക് ലിസ്റ്റിലെ എല്ലാ കാറ്റഗറികളും അപേക്ഷയിലേക്ക് അതേപോലെ പകർത്താൻ സാധിക്കില്ല.
ഉദാഹരണത്തിന് ഈഴവ, മുസ്ലീം, മറ്റ് പിന്നാക്ക ഹിന്ദു വിഭാഗങ്ങൾ, പിന്നാക്ക കൃസ്ത്യൻ,ലത്തീൻ കത്തോലിക്ക, ധീവര , വിശ്വകർമ, കുശവൻ , കുടുംബി എന്നിവ SSLC യിൽ പൊതുവെ ОВС എന്നായിരിക്കുംരേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ പ്രവേശന പ്രക്രിയയിൽ സംവരാണാനുകൂല്യങ്ങൾ ഉള്ളതിനാൽ ഇവയോരോന്നും പ്രത്യേക കാറ്റഗറികളായാണ് രേഖപ്പെടുത്തേണ്ടത്.
ഓരോ ജാതിയുടെയും കാറ്റഗറികൾ മനസ്സിലാക്കുന്നതിന് പ്രോസ്പെക്ട്സ് അനുബന്ധം നോക്കുക.
സപ്ലിമെൻററി അലോട്ട്മെൻറിനായി അപേക്ഷ സമർപ്പിക്കുന്ന വിധം
സപ്ലിമെൻററി അലോട്ട്മെൻറിനായി - താഴെ പ്രതിപാദിക്കുന്ന വിഭാഗത്തിലുള്ള അപേക്ഷകർക്ക് 2020 ഒക്ടോബർ 10 ന് രാവിലെ 9 മണി മുതൽ ഒക്ടോബർ 14 ന് വൈകിട്ട് 5 മണിവരെ പുതുക്കൽ / പുതിയ അപേക്ഷാഫാറം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്
അപേക്ഷകർ മൂന്ന് വിധം
1) മുഖ്യഅലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർ സപ്ലിമെൻററി അലോട്ട്മെൻറിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ " "RENEW APPLICATION" എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
2) ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ APPLY ONLINE-Sws എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിക്കണം. പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ്ലോ ഗിനും “Create Candidate Login-Sws" എന്ന ലിങ്കിലൂടെ രൂപീകരിക്കണം.
3) തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെൻററി അലോട്ട്മെൻറിന്പ രിഗണിക്കുന്നതിനായി കാൻഡിഡേറ്റ് - ലോഗിനിലെ "RENEW APPLICATION" എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
പ്രത്യേകം ശ്രദ്ധിക്കുക
സപ്ലിമെൻററി അലോട്ട്മെൻറിനനായുള്ള വേക്കൻസികൾ 2020 ഒക്ടോബർ 10 ന് രാവിലെ 9 മണിയ്ക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഈ വേക്കൻസിക്കനുസൃതമായി വേണം പുതിയ ഓപ്ഷനുകൾ നൽകേണ്ടത്.
സപ്ലിമെൻററി അലോട്ട്മെൻറിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കുവാൻ കഴിയുകയുള്ളു.
സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള അപേക്ഷകൾ 2020 ഒക്ടോബർ 10 ന് രാവിലെ 9 മണി മുതൽ ഒക്ടോബർ 14 ന് വൈകിട്ട് 5 മണിവരെ സമർപ്പിക്കാവുന്നതാണ്
അപേക്ഷകർക്ക് സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ്ഡെസ്കകളിലൂടെ നൽകുന്നതാണ്