നല്ല ശീലങ്ങൾ , ഭാഗം : 13
മരങ്ങളെ കെട്ടിപിടിക്കുക
നല്ല ശീലങ്ങൾ , ഭാഗം : 13
മരങ്ങളെ കെട്ടിപിടിക്കുക
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
സൗദി അറേബ്യയിൽ മരം മുറിച്ചാൽ 59 കോടി രൂപ പിഴയും , 10 കൊല്ലം തടവും ലഭിക്കും . റിയാദിൽ നിന്നുള്ള വാർത്ത ഇങ്ങനെ : അനധികൃതമായി മരം മുറിക്കുന്നവർക്ക് 10 വർഷം തടവോ 3കോടി റിയാൽ (59 കോടി രൂപ )പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് സൗദി അറേബ്യ .
മരം മുറിക്കുന്നതിനു പുറമെ ,ഔഷധ സസ്യം ,ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ,ഇലകൾ ഉരിയുകയോ ചെയ്യുക ,മരത്തിന്റെ കടക്കലുള്ള മണ്ണ് നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമ പ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി .
വിഷൻ 2030തിനോട് അനുബന്ധിച്ചു ഹരിതവല്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി .ഒരു കോടി മരങ്ങൾ നടുന്ന ആദ്യ ഘട്ട പദ്ധതി 2021 ഏപ്രിലിൽ പൂർത്തിയാകും .മരുഭൂമിയിലെ വർത്തമാനം ആണിത് .
നമ്മുടെ കൊച്ചു കേരളത്തിൽ എല്ലാ നിയമവും കാറ്റിൽ പറത്തിയാണ് മരം മുറിക്കുന്നത് .കൊച്ചു കൊച്ചു മരങ്ങളുടെ നേർക്ക് കോടാലി ഓങ്ങുമ്പോൾ നമുക്ക് യാതൊരു മനക്കുത്തും നേരിടുന്നില്ല . വീട് നിർമാണത്തിന് നാം ആവശ്യത്തിനും അല്ലാതെയും മരം കൊത്തിമുറിക്കുന്നു . വീടിന്റെ ചുമരും കോണിയും മട്ടുപ്പാവുമെല്ലാം മരം തന്നെയാവണമെന്ന് വാശി പിടിക്കുന്നവരുണ്ട് .ഒരു മരം മുറിക്കുമ്പോൾ നാം എത്ര മരം വെച്ചു പിടിപ്പിക്കുന്നുണ്ട് ? .മരങ്ങൾ വെട്ടി മാറ്റുമ്പോൾ ,നമുക്ക് ശ്വസിക്കേണ്ട ഓക്സിജൻ ആണ് നാം ഇല്ലാതാക്കുന്നത് എന്ന് ഓർക്കുന്നുണ്ടോ .മനുഷ്യന്റെ അത്യാർത്തിയാണ് എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണം .
കേരള വനം വകുപ്പ് എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ സൗജന്യമായി നൽകുന്നുണ്ട് . അത് വാങ്ങി നമ്മൾ കുഴിച്ചിടുക , വേണ്ട രൂപത്തിൽ പരിപാലിക്കുക .വിദ്യാർത്ഥികളായ നിങ്ങൾ ഇടക്ക് ഫോറസ്റ്റുകൾ സന്ദർശിക്കുക .പ്രകൃതി ആസ്വദിക്കുക .
ഭൂമിയുടെ അവകാശികൾ ആരെല്ലാം ആണെന്ന് വൈക്കം മുഹമ്മദ് ബഷീർ ,തന്റെ നോവലിലൂടെ നമുക്ക് മുമ്പിൽ അനാവൃതമാക്കുന്നുണ്ട് .നാമെല്ലാത്ത ഒരുപാട് പേർ ഭൂമിയിൽ ഉണ്ട് .അവർക്ക് വേണ്ടിയും , വരാനുള്ളവർക്കു വേണ്ടിയും മരങ്ങളെ നാം കാത്തു സംരക്ഷിക്കണം .മരങ്ങളെ നാം കെട്ടിപ്പിടിക്കുക ,ആർത്തിയുള്ള മനുഷ്യരിൽ നിന്നും സംരക്ഷിക്കുക .
-എ .ആർ .കൊടിയത്തൂർ .
GHSS PERINGOLAM
9605848833.