കുന്നമംഗലം : കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ 13,14,17 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്തിൽ കുന്നമംഗലം, ചെത്തുകടവ് ഡിവിഷനുകളിലും വെൽഫെയർ പാർട്ടി മൽസര രംഗത്ത് ഉണ്ടാകും.
സംഘ്പരിവാർ ശക്തികളുടെ കടന്നുവരവ് തടയുന്നതിന് മതേതര വോട്ടുകളുടെ ഏകീകരണം അനിവാര്യമായതിനാൽ എട്ടാം വാർഡിലെ സ്ഥാനാർത്ഥിത്വം വെൽഫെയർ പാർട്ടി പിൻവലിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയ സി. അബ്ദുറഹ്മാൻ ആണ് പത്രിക പിൻവലിച്ചത്. ഇവിടെ വിജയ സാധ്യത ഉള്ള മതേതര മുന്നണിയെ വെൽഫെയർ പാർട്ടി പിന്തുണക്കും. വിജയ സാധ്യത പരിശോധിച്ചതിന് ശേഷമായിരിക്കും പിന്തുണ പ്രഖ്യാപിക്കുക. മതേതര ജനാധിപത്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സമീപനമാണ് തെരെഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടി സ്വീകരിച്ചു വരുന്നത്.
വാർത്താ സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ, എട്ടാം വാർഡ് ഇലക്ഷൻ കൺവീനർ എൻ. ജാബിർ എന്നിവർ പങ്കെടുത്തു.