നല്ല ശീലങ്ങൾ :
ഭാഗം :18 :
ടെക്സ്റ്റ് ബുക്ക് നിർബന്ധം
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
സാറെന്താ ,ഇനിയും ഞങ്ങളെ പഠിക്കാൻ പഠിപ്പിക്കുകയാണോ , സത്യമായിട്ടും പലർക്കും പഠിക്കേണ്ടത് എങ്ങനെയെന്നു അറിഞ്ഞു കൂടാ , ചിലർ സ്കൂൾ വിട്ടു വന്നാൽ ,അല്ലെങ്കിൽ ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞാൽ നോട്ടു പുസ്തകത്തിൽ എഴുതാനുള്ളത് മാത്രം എഴുതും .പഠന പ്രവർത്തനങ്ങൾ മാത്രം ചെയ്തു വെക്കും .ടെക്സ്റ്റ് ബുക്കുകൾ കൈ കൊണ്ട് തൊടില്ല . ഒട്ടേറെ പേർക്കും ടെക്സ്റ്റ് ബുക്ക് തന്നെ ഉണ്ടാവില്ല .ആൺകുട്ടികൾ മിക്കവരും ടെക്സ്റ്റ് ബുക്ക് വിരോധികളായിരിക്കും .ഉണ്ടെങ്കിൽ തന്നെ ബുക്കിന്റെ ഭാരം കൊണ്ട് സ്കൂളിലേക്ക് അവർ വഹിക്കില്ല . ടെക്സ്റ്റ് ബുക്ക് നിർബന്ധം പിടിക്കുന്ന അധ്യാപകരുടെ ക്ലാസ്സിൽ പെൺകുട്ടികളിൽ നിന്നും അഡ്ജസ്റ്റ് ചെയ്യും .അല്ലെങ്കിൽ ക്ലാസ്സിന്റെ ഏതെങ്കിലും മൂലക്ക് തിരുകി വെക്കും . പഠിക്കാൻ മടിച്ചു ബുക്ക് വീട്ടിൽ കൊണ്ടു പോവില്ല .
എന്തിനാണ് സർക്കാർ ഇത്രയും സംഖ്യ മുടക്കി ടെക്സ്റ്റ് ബുക്ക് അച്ചടിക്കുന്നത് .പലർക്കും സൗജന്യമായി ആണ് പുസ്തകങ്ങൾ ലഭിക്കുന്നത് .പഠിക്കാൻ തീരുമാനിച്ചവർക്ക് എന്തായാലും ടെക്സ്റ്റ് ബുക്ക് വേണം .ടെക്സ്റ്റ് ബൂക്കിലൂടെ പോയാൽ മാത്രമേ പഠനം പൂർണമാവൂ .ഓരോ ദിവസവും പഠിപ്പിക്കുന്നത് അന്നന്നു പഠിക്കുക .ടെക്സ്റ്റ് ബുക്കാണ് പഠനത്തിന്ന് ആധാരമാക്കേണ്ടത് .വായിക്കുമ്പോൾ പ്രധാന പോയന്റുകൾ പെൻസിൽ കൊണ്ട് വരക്കുക , പരീക്ഷക്ക് വായിക്കുമ്പോൾ ആ പോയന്റിൽ ഊന്നൽ നൽകാം . നല്ല പഠിതാക്കളാവുക .
എ .ആർ .കൊടിയത്തൂർ
Ghss peringolam
9605848833