നല്ല ശീലങ്ങൾ:
ഭാഗം : 19 !
ഉഴപ്പിയാൽ ഖേദിക്കും:!
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
പഠിക്കേണ്ട സമയത്ത് പഠിക്കാഞ്ഞാൽ , പിന്നീട് ഖേദിക്കേണ്ടി വരും . ഓരോന്നിനും ഓരോ സമയമുണ്ട് .ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്തു തന്നെ ചെയ്യണം . ചെറുപ്പത്തിലേ പഠന കാര്യത്തിൽ താല്പര്യം ഉണ്ടാവണം . എന്നാൽ വലുതാവുമ്പോഴും ആ അഭിരുചി നിലനിൽക്കും .ചില കുട്ടികൾ ചെറുപ്പത്തിലേ ഉഴപ്പുന്നവരുണ്ട് . അവരിൽ അധികവും കുടുംബ സാഹചര്യമായിരിക്കും അങ്ങനെ അവരെ ആക്കിത്തീർക്കുന്നത് .സാഹചര്യങ്ങളോട് പൊരുതി മുന്നേറിയവരും ധാരാളമുണ്ട് .കുട്ടികളിൽ ബുദ്ധി നിലവാരം വ്യത്യസ്തമായിരിക്കും . എല്ലാവരും എ .പി .ജെ .അബ്ദുൽ കലാമും ശകുന്തളാ ദേവിയും കല്പനാ ചൗളയും ഒന്നും ആവില്ലല്ലോ .ഓരോരുത്തരും അവരവരുടെ ബുദ്ധിമാനമനുസരിച്ചു ഓരോ തലത്തിൽ എത്തും .
ഓരോ ക്ലാസ്സിലും പഠിക്കുന്നവർക്ക് ഓർമ വേണം , എന്റെ നിയോഗം പഠിക്കലാണെന്നു . സ്കൂളിൽ സമരവും ബഹളവും ഉണ്ടായേക്കാം . പഠിപ്പു മുടക്കും പ്രകടനവും ഉണ്ടാവും . തന്റെ ധൗത്യം മറന്നു അവരിൽ ഒരുവനാകുന്നത് പഠന കാലത്ത് ക്ഷന്തവ്യമല്ല .അധ്യാപകർ ക്ലാസ്സ് എടുക്കുമ്പോൾ ,അതിൽ ശ്രദ്ധിക്കാതെ മറ്റെന്തെങ്കിലും വേല ഒപ്പിക്കുന്നവരുണ്ട് .ഗുരുനാഥൻ പഠിപ്പിച്ചു പോകും .ശ്രദ്ധിക്കേണ്ടത് നിങ്ങളാണ് . ചില പാഠ ഭാഗങ്ങൾ കൃത്യമായി ശ്രദ്ധിക്കാഞ്ഞാൽ ഒരെത്തും പിടിയും കിട്ടില്ല .ഉഴപ്പാൻ പെട്ടെന്ന് കഴിയും .പരിഹാരത്തിന്ന് ഇത്തിരി പ്രയാസപ്പെടേണ്ടി വരും രക്ഷിതാക്കൾ പല പ്രതീക്ഷകൾ വെച്ചാണ് നിങ്ങളെ പഠിപ്പിക്കുന്നത് .അവരുടെ പ്രതീക്ഷകളെ തല്ലി തകർക്കരുത് .ദിശാ ബോധം കൈവന്ന് എല്ലാവരും നല്ലതിലേക്ക് എത്തട്ടെ .
എ .ആർ .കൊടിയത്തൂർ ,
GHSS പെരിങ്ങൊളം .
9605848833