നെച്ചായിൽ - പഴമ്പള്ളി- വലിയമസ്ജിദ് റേഡിന്റെ നവീകരണ പ്രവൃത്തി ഉൽഘാടനം ചെയ്തു.
മാവൂർ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2020-21ൽ ഉൾപ്പെടുത്തി ഏഴു ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന നെച്ചായിൽ- പഴമ്പള്ളി-മസ്ജിദ് റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഉൽഘാടനം കുന്ദമംഗലം ബ്ലോക്ക് മെമ്പർ കെ. അപ്പുക്കുഞ്ഞൻ നിർവ്വഹിച്ചു. മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ റസാഖ് ,വാർഡ് മെമ്പർമാരായ മൈമൂന കടുക്കാഞ്ചേരി ,സാജിത പാലിശ്ശേരി, കെ.ടി.അഹമ്മദ് കുട്ടി, എം.പി കരീം, മുജീബ് ബിസ് ബിസ്, റാഷിദ് പാറമ്മൽ, പി.എം.സി മുഹമ്മദ്, ഫൈസൽ ഒ.എം എന്നിവർ സംബന്ധിച്ചു.