നവംബർ 26 ന്റെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ PKMNVF - STU - പ്രചാരണ കാമ്പയിൻ നടത്തി.
രാമനാട്ട്കര: ബേപ്പൂർ മണ്ഡലം പി.കെ.എം. എൻ.വി.എഫ്. (എസ്ടിയു) ആഭിമുഖ്യത്തിൽ
ചങ്ങം, കളരി മർമ്മ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ 26 ലെ ദേശീയ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുപ്രചാരണ കാമ്പയിൻനടത്തി. പാരമ്പര്യ വൈദ്യ പ്രസ്ഥാനത്തിന് നേരെ ദൃഷ്ടശക്തികളുടെ കരിങ്കാലി പ്രവർത്തനം നടക്കുന്നകാരണം അങ്കലാപ്പിലായ നാട്ടുവൈദ്യമേഖലയിലെ ചികിത്സകരെയും അനുബന്ധ തൊഴിലാളികളെയും സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആവശ്യമായത് ചെയ്യുവാനും തീരുമാനിച്ചു. എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി സി. ജാഫർ സക്കീർ കാമ്പയിൻ ഉൽഘാടനം ചെയ്തു. പി.കെ. എം.എൻ.വി.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറിയും എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ടുമായ ടി.എം സി അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി.. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.മൊയ്തീൻ കോയ ഗുരുക്കൾ നിസാർ ഗുരുക്കൾ പെരുമുഖം. തുടങ്ങിയവർ പ്രസംഗിച്ചു.ഫെഡറേഷൻ ബേപ്പൂർ മണ്ഡലം പ്രസിഡണ്ട് പി.ഷമീർ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സലീം ഗുരുക്കൾ പാണ്ഡികശാല സ്വാഗതവും - ആരിഫ് ഖാൻ ഗുരുക്കൾ, നന്ദിയും പറഞ്ഞു.