Peruvayal News

Peruvayal News

നല്ല ശീലങ്ങൾ:ഭാഗം: 3:സ്നേഹം പ്രകാശിതമാവട്ടെ....എ ആർ കൊടിയത്തൂർ


നല്ല ശീലങ്ങൾ - 3:
സ്നേഹം പ്രകാശിതമാവട്ടെ 

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ 
 എല്ലാവർക്കും സ്നേഹിക്കാൻ അറിയാം ,എങ്ങനെ സ്നേഹിക്കണമെന്നാണ് പലർക്കും അറിയാത്തത് .നിങ്ങൾ മാതാപിതാക്കളെ സ്നേഹിക്കുന്നുണ്ട് ,എന്നാൽ നിങ്ങളുടെ സ്നേഹം മാതാപിതാക്കൾ തിരിച്ചറിയുന്നുണ്ടോ ?
അച്ഛനും അമ്മയും നിങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് .അതിനാൽ തന്നെ അവരെ നിങ്ങൾ മനസ്സറിഞ്ഞു സ്നേഹിക്കുക .മാതാപിതാക്കൾ നിങ്ങളെ സ്നേഹിക്കുന്നില്ലെന്ന് ചിലപ്പോഴെങ്കിലും നിങ്ങൾക്കു തോന്നാറില്ലേ ,എങ്കിൽ നിങ്ങൾ അവരോട് പ്രസന്നരായി പെരുമാറുക .അവരുടെ സ്നേഹം നിങ്ങൾക്കും ആവോളം നുകരാൻ കഴിഞ്ഞേക്കും .
കൂട്ടുകാരെ സ്നേഹിക്കുന്നത് മറ്റൊരു തലത്തിലാണ് .ആ സ്നേഹം യഥാർത്ഥ പന്ഥാവിൽ നിന്നും വഴി തിരിക്കാതിരിക്കുക .
ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള സ്നേഹമാണ് പ്രേമമായി മാറുന്നത് .വിവാഹിതരാവാൻ സാധ്യതയില്ലാത്തവർ ഗാഡമായ പ്രേമത്തിൽ ചെന്നു പെടാതിരിക്കലാണ് സുന്ദരമായ ഭാവിക്കു നല്ലത് .പഴയ ഓർമ്മകൾ ഒരിക്കലും മരിക്കാറില്ല .
പ്രായം കൂടിയവർക്ക് മുന്തിയ പരിഗണന നൽകുക ,ആദരവോടെയും ദയാവായ്‌പോടെയും അവരെ സ്നേഹിക്കുക .
ഗുരുനാഥന്മാർ നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നവരാണ് .അവരെ ബഹുമാന പുരസ്സരം സ്നേഹിക്കുമല്ലോ .
എല്ലാവരോടും പുഞ്ചിരിയോടെ സംസാരിക്കുക ,മറ്റുള്ളവരെല്ലാം നല്ലവരാണെന്ന് കരുതുക .
സ്നേഹം മനസ്സിൽ വെക്കാനുള്ളതല്ല ,അത് പ്രകാശിതമാവട്ടെ .ഈ കുറിപ്പ് വായിക്കുന്ന മാതാപിതാക്കൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക .മക്കളെ തിരിച്ചറിഞ്ഞു സ്നേഹം ചൊരിയുക .
സ്നേഹിക്കൂ ,സായൂജ്യമടയാം .
        
                     

എ .ആർ .കൊടിയത്തൂർ ,
GHSS പെരിങ്ങൊളം ,
9605848833
arkodiyathur@gmail.com
Don't Miss
© all rights reserved and made with by pkv24live