Peruvayal News

Peruvayal News

നല്ല ശീലങ്ങൾ: ഭാഗം: 4 സമയം തിരിച്ചു കിട്ടില്ല .



നല്ല ശീലങ്ങൾ  - 4

സമയം തിരിച്ചു കിട്ടില്ല .

 പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
നഷ്ടപ്പെട്ട പലതും തിരിച്ചു കിട്ടിയേക്കും ,എന്നാൽ നഷ്ടപ്പെട്ട സമയവും ആയുസ്സും ഒരാൾക്കും തിരിച്ചെടുക്കാൻ കഴിയില്ല .
എത്ര സമയം നാം പാഴാക്കുന്നു  ? .വീട്ടിൽ വെറുതെ ഇരിക്കുമ്പോഴും ഗെയിമുകൾ കളിക്കുമ്പോഴും അനാവശ്യമായി സൊറ പറയുമ്പോഴും ബസ് കാത്തിരിക്കുമ്പോഴും മറ്റും സമയം വൃഥാവിലാക്കുന്നു .
പഠിക്കുന്ന നിങ്ങൾക്ക് സമയം വളരെ വിലപ്പെട്ടതാണ് .ഓൺലൈൻ ക്ലാസ്സ്‌ കേൾക്കുകയാണെന്ന് പറഞ്ഞു ചിലർ മൊബൈലിൽ തോണ്ടി കളിക്കുകയാണ് ചെയ്യുന്നത് എന്നാണറിവ് .
ഓരോ ദിവസവും പഠിക്കുന്നതിന് പ്രത്യേകം ടൈം ടേബിൾ ഉണ്ടാക്കണം .വൈകുന്നേരങ്ങളിൽ കളിക്കാനും വിശ്രമിക്കാനും കുറച്ചു സമയം കണ്ടെത്തണം .അതിരാവിലെയുള്ള "ബ്രഹ്മ മുഹൂർത്തം " ആണ് ഏറ്റവും ഉത്തമമായ സമയം .ആ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം . ഓരോ പഠനോപകരണങ്ങളും കൃത്യമായി ഓരോ സ്ഥലത്തു വെക്കുക .ഇവ തിരഞ്ഞു സമയം കളയേണ്ട അവസ്ഥയുണ്ടാവരുത് .സമയം വിലയേറിയതാണ് ,അത് യഥാവിധി കൈകാര്യം ചെയ്യുക .
സമയത്തെ കൃത്യനിഷ്ഠതയോടെ വിനിയോഗിച്ച ഒരു വിദ്യാർത്ഥിയുടെ അനുഭവം പലരും പറഞ്ഞു കേൾക്കാറുണ്ട് .ശരിയാണോ എന്നെനിക്കറിയില്ല ,വിവര സാങ്കേതിക വിദ്യകളും സാമൂഹ്യ മാധ്യമങ്ങളും ഉയർന്ന നിലവാരത്തിലെത്തിയ ഇക്കാലത്തു ഇന്റർനെറ്റ്‌ സംവിധാനം  നന്നായി ഉപയോഗിച്ചു ശീലിച്ച ആ വിദ്യാർത്ഥി ,നിരന്തര പരിശ്രമത്താൽ ഇന്ത്യൻ പ്രസിഡന്റിന്റെ പേരിലുള്ള ഇ മെയിൽ തുറന്നു , അതിലെ വിവരങ്ങൾ ചോർത്തി .അവ പ്രസിഡന്റിന്റെ ഓഫീസിലേക്ക് തന്നെ അയച്ചു കൊടുത്തു . വിദ്യാർത്ഥിയുടെ സന്ദേശം കിട്ടിയ ഉദ്യോഗസ്ഥർ രഹസ്യ വിവരങ്ങൾ ചോർത്തിയതിന് അവനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ചെയ്തത് .പിന്നീട് വിട്ടയക്കപ്പെട്ട അവൻ , അമേരിക്കൻ പ്രസിഡണ്ടിന്റെ ഓഫീസിലെ മെയിൽ തുറക്കാൻ ശ്രമിക്കുകയും ,വിജയിക്കുകയും ചെയ്തു .ഈ സന്ദേശം അമേരിക്കൻ പ്രസിഡന്റിന്റെ ഓഫീസിലേക്കും  അയച്ചു കൊടുത്തു .ഇതു ലഭിച്ച ഉടനെ ഇന്ത്യയിലെ അമേരിക്കൻ എംബസ്സിയിലെ ഉദ്യോഗസ്ഥർ അവനെ തേടിയെത്തി .അവന് അമേരിക്കയിൽ നല്ല ശമ്പളമുള്ള ജോലി നൽകി .
ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് സമയം ക്രിയാത്മകമായി ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയാണ് .
സെക്കന്റുകളും മിനിറ്റുകളും മണിക്കൂറുകളും നമ്മെ കാത്തിരിക്കാതെ ഓടിപ്പോകും .അതിനു അനുസരിച്ചു അവയുടെ പിന്നാലെ നിങ്ങളുടെ മനസ്സിനെയും ഓടിക്കുക .

                    സ്നേഹപൂർവം 
            എ .ആർ.കൊടിയത്തൂർ 
                  GHSS പെരിങ്ങൊളം 
                        9605848833
        
                                 

Don't Miss
© all rights reserved and made with by pkv24live