Peruvayal News

Peruvayal News

പെരുമണ്ണ പഞ്ചായത്തില്‍ 42.5 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു


പെരുമണ്ണ പഞ്ചായത്തില്‍ 42.5 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച മൂന്ന് റോഡുകളുടേയും ആരംഭിക്കുന്ന രണ്ട് റോഡ് പ്രവൃത്തികളുടേയും ഉദ്ഘാടനം  പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച മേലെ മുണ്ടോട്ട് പെരുമണ്ണ റോഡിന്‍റേയും എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 12 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 3.5  ലക്ഷം രൂപയും ഉപയോഗിച്ച് പൂര്‍ത്തീകരിച്ച കുഴിപള്ളി പനച്ചിങ്ങല്‍താഴം റോഡിന്‍റേയും  എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള 4 ലക്ഷം രൂപ ചെലവിൽ പൂര്‍ത്തീകരിച്ച ചെമ്പയില്‍ കുയ്യില്‍ത്തൊടി റോഡിന്‍റേയും  ഉദ്ഘാടനങ്ങളാണ് എം.എല്‍.എ നടത്തിയത്.   തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ദതിയില്‍  ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ നടത്തുന്ന തയ്യില്‍താഴം കക്കേറ്റിങ്ങര  തവിട്ടുചുരക്കുന്ന് റോഡിന്‍റേയും എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 3 ലക്ഷം രൂപ  ഉപയോഗപ്പെടുത്തിയുള്ള നെരോത്ത്താഴം ആലഞ്ചേരിമീത്തല്‍ റോഡിന്‍റേയും പ്രവൃത്തി  ഉദ്ഘാടനങ്ങളും എം.എല്‍.എ നിര്‍വ്വഹിച്ചു. 42.5 ലക്ഷം രൂപയാണ് അഞ്ച് റോഡുകൾക്കുമായി ചെലവഴിക്കുന്നത്.  പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. അജിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി ഉഷ, ബ്ലോക്ക് മെമ്പർമാരായ രാജീവ് പെരുമൺപുറ, സി.പി ആമിനബി ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ കെ.വി അജിത, ഉഷാകുമാരി കരിയാട്ട്, യു.കെ റുഹൈമത്ത്, ഷാജി പുത്തലത്ത്, ഇ.കെ സുബ്രഹ്മണ്യൻ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live