സാമ്പത്തിക സഹായം കൈമാറി
കുന്നമംഗലം : ഉപജീവന മാർഗത്തിനുള്ള വാഹനം ലഭ്യമാക്കുന്നതിന് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ സകാത്ത് കമ്മറ്റി സാമ്പത്തിക സഹായം കൈമാറി.
കുടുംബത്തിനുള്ള സാമ്പത്തിക സഹായം സകാത്ത് കമ്മിറ്റി ചെയർമാൻ ഇ.പി. അൻവർ സാദത്തിൽ നിന്ന് ജോയിന്റ് സെക്രട്ടറി എൻ. ഷൗക്കത്ത് ഏറ്റുവാങ്ങി. സകാത്ത് കമ്മിറ്റി ട്രഷറർ പി.എം. മുഹമ്മദ് ഹനീഫ, എ.കെ. യുസുഫ് മാസ്റ്റർ, എൻ. ദാനിഷ് തുടങ്ങിയവർ സംബന്ധിച്ചു.