കരഞ്ഞുകൊണ്ട് ഭൂമിയിലേക്ക് വന്ന നമുക്ക് ചിരിച്ചു കൊണ്ട് മടങ്ങാൻ കഴിഞ്ഞാൽ അത് തന്നെയാണ് നമ്മുടെ കർമ്മഫലത്തിന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം.
ചിരിക്കുന്ന മുഖമാണ് ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്. കളങ്കമില്ലാത്ത മനസ്സുള്ളവർക്കേ മനസ്സു തുറന്നു ചിരിക്കാൻ കഴിയൂ..
ചിരിക്കുന്ന മുഖം വിടര്‍ന്ന പൂക്കള്‍ക്ക് തുല്യമാണ്. അതിന് മറ്റുള്ളവരേ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്..പുഞ്ചിരി എല്ലാ അകൽച്ചകളേയും ഇല്ലാതാക്കുകയും, എല്ലാ പിണക്കങ്ങളെയും അലിയിച്ചു കളയുകയും ചെയ്യും.
നല്ല വാക്കും പുഞ്ചിരിക്കുന്ന മുഖവുമായി ജീവിതം ധന്യമാക്കാൻ ഏവർക്കും സാധിക്കട്ടെ....