എ.പി അബ്ദുസമദിന് നേരെയുള്ള ലഹരിമാഫിയക്കാരുടെ അതിക്രമം അപലപനീയം : എം.എസ്.എഫ്
കുന്ദമംഗലം : പെരുമണ്ണയില്‍ ലഹരിസംഘം യാത്രക്കാരെ നടുറോഡില്‍ തടഞ്ഞ് വെച്ച് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്ത എം.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്,യൂത്ത് ലീഗ് നേതാക്കളായ റിയാസ്,കബീര്‍ എന്നിവരെ ലഹരി സംഘം കയ്യേറ്റം ചെയ്തു.അടുത്തുള്ള ലീഗ് ഓഫീസില്‍ നിന്നും യോഗം കഴിഞ്ഞ് വരികയായിരുന്ന എ.പി അബ്ദുസമദും,റിയാസും കബീറും കാണുന്നത് റോഡില്‍ യാത്രക്കാരെ തടഞ്ഞ് ശല്യം ചെയ്യുന്ന സാമൂഹ്യ വിരുദ്ധരെയാണ്.പെട്ടന്ന് മൂവരും അവിടേക്കെത്തുകയും മദ്യലഹരിയിലായിരുന്നവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുകയും അവരോട് ചോദ്യങ്ങളുയര്‍ത്തുകയും ചെയ്തു.ഇത് ഇഷ്ടപ്പെടാതിരിക്കുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.പൊതുജന നേതാക്കള്‍ക്കെതിരെയുള്ള ഈ കയ്യേറ്റം അങ്ങേയറ്റം അപലപനീയമാണ്.സാമൂഹ്യ വിരുദ്ധര്‍ പൊതുഇടങ്ങളില്‍ അഴിഞ്ഞാടുന്നത് നിരന്തരം തുടരുന്നത് അവസാനിക്കണമെങ്കില്‍ ലഹരിസംഘത്തിന് നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ബദ്ധപ്പെട്ടവര്‍ തയ്യാറാകണം.ഇല്ലെങ്കില്‍ പൊതുസമൂഹത്തെ ഉള്‍പ്പെടുത്തി ശക്തമായ പ്രതിഷേധങ്ങളയുര്‍ത്താന്‍ എം.എസ്.എഫ് തയ്യാറാകുമെന്നും നിയോജകമണ്ഡലം കമ്മറ്റി അതിന് നേതൃത്വം കൊടുക്കുമെന്നും നിയോജകമണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് അന്‍സാര്‍ പെരുവയല്‍, ജനറല്‍ സെക്രട്ടറി സി.എം മുഹാദ് എന്നിവര്‍ പറഞ്ഞു.