മാവൂരിൽ സൗജന്യ കോവിഡ് പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു.
മാവൂർ:ഗ്ലോബൽ ഹോമിയോപതി ലവേഴ്സ് ഫോറത്തിന്റെയും ഡോക്ടർ ജാസ്മിൻ ഹോമിയോപതി ക്ലിനിക് മാവൂരിന്റെയും സഹായത്തോടെ സീസ്ക മാവൂർ സംഘടിപ്പിക്കുന്ന മാവൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കുമുള്ള സൗജന്യ ഹോമിയോ കോവിഡ് പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. മരുന്ന് വിതരണം കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് പി .ടി .എ റഹീം, മാവൂർ മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി വളപ്പിൽ അഷ്റഫ് ബാബുവിന് (ചാലിയാർ) നൽകിക്കൊണ്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു
സീസ്ക മാവൂർ പ്രസിഡൻറ് കെ എം എ നാസർ മാസ്റ്റർ അധ്യക്ഷതവഹിച്ചു മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീ.മുനീറത്ത് ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.ഡോക്ടർ ജാസ്മിൻ, ബാസിത്ത്, പി.സി മെഹബൂബ്
സി. മുഹമ്മദ് അഷ്റഫ് അബ്ദുൽ മജീദ്, റിയാസ് വളപ്പിൽ, എം പി എച് ജൈസൽ, പി.പി.അബ്ദുസ്സലീം,
സജാദ് , ഇസ്മയിൽ എം പി, ജബ്ബാർ കൽപ്പള്ളി, ബഷീർ എം എം, ജുനൈസ് എം പി എന്നിവർ പ്രസംഗിച്ചു