Peruvayal News

Peruvayal News

നിഫയുടെ ഗോ ഗ്രീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.


നിഫയുടെ ഗോ ഗ്രീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് : നിഫയുടെ ( നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ആക്റ്റിവിസ്റ്റ് ) ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇരുപത് ലക്ഷം വ്യത്യസ്തയിനം തൈകള്‍ നടുന്ന ഗോ ഗ്രീന്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴ, ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ സഹകരണത്തോടെ ആലപ്പുഴയിലെ ശിശു വികാസ് ഭവനില്‍ നടന്നു. ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആലപ്പുഴ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ സെക്രട്ടറി എം.സി പ്രസാദ്, നിഫ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ: ഷിജിന്‍ വര്‍ഗ്ഗീസ് പത്തനംതിട്ട, സംസ്ഥാന യൂത്ത് പ്രസിഡന്റ് സി.എം മുഹാദ് കോഴിക്കോട്, ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ ട്രഷറര്‍ കെ.പി പ്രതാപന്‍, ജോയിന്റ് സെക്രട്ടറി അക്ഷയ അശോക് ഭാരതി, നാസര്‍ സര്‍ഗം, നസീര്‍ പുന്നക്കല്‍, ശ്രീലേഖ എന്നിവര്‍ സംസാരിച്ചു.നിഫ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അശ്വിനി, ജനറല്‍ സെക്രട്ടറി എസ്.ആര്‍ രഞ്ജിത്ത്, സഹ ഭാരവാഹികളായ ആന്റണി തോമസ്, പി. സൂരജ്, ഷഫീഖ്, ലക്ഷ്മി മനോജ്, രേശ്മ രമേശ്, വിഷ്ണു ഷിബു, ആകാശ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't Miss
© all rights reserved and made with by pkv24live