പിന്നോക്ക വിഭാഗങ്ങളുടെ ഒഴിവ്
നികത്താൻ സർക്കാർ തയാറാകണം
കുറ്റിക്കാട്ടൂർ: സാമ്പത്തിക സംവരണം നടപ്പാക്കാൻ വ്യഗ്രത കാട്ടിയ സർക്കാർ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട് ബാക്ക് ലോഗ് നികത്താൻ
തയാറാകണമെന്ന് സമസ്ത മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ
ആവശ്യപ്പെട്ടു. ജില്ലാ എസ്.കെ.എ സ്.എസ്.എഫ് പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുലൈലിയുടെ നേതൃത്വത്തിൽ നടക്കുന്ന അവകാശ സംരക്ഷണ യാത്ര യുടെ ആദ്യദിന സമാപന സംഗമം കുറ്റിക്കാട്ടൂർ ശംസുൽ ഹുദാ ഇസ്ലാമിക് അക്കാദമിയിൽ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത രാഷ്ട്രവാദികളുമായി കൂട്ട് ചേരുന്ന രീതിയിൽ നിന്ന് മതേതര രാഷ്ട്രീയ പാർട്ടികൾ വിട്ട് നിൽക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫൈസൽ ഹസനി അധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി
സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തി.
അലി അക്ബർ മുക്കം
കർമ പദ്ധതിഅവതരിപ്പിച്ചു. ടി.പി സുബൈർ മാസ്റ്റർ, ഒ.പി അഷ്റഫ് കുറ്റിക്കടവ്, ഫൈസൽ ഫൈസി മടവൂർ, റഫീഖ് മാസ്റ്റർ പെരി ങ്ങാളം, ജാഫർ ദാരിമി ഇരുന്നി ലാട്, സയ്യിദ് മിർബാത്ത് തങ്ങൾ, ഹിളർ റഹ്മാനി, ശാഫി ഫൈസി, എൻ. ശിഹാബ്, ഗഫൂർ പന്തീര ങ്കാവ്, ഇസ്സുദ്ധീൻ, ഫഹദ്, റഫീഖ് ഫൈസി സംസാരിച്ചു. കരിം നിസാമി സ്വാഗതവും അസ്ലം മായനാട് നന്ദിയും പറഞ്ഞു.