മാവൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട നവീകരണ പ്രവൃത്തി എം.എല്‍എ ഉദ്ഘാടനം
ചെയ്തു
മാവൂര്‍ പോലീസ് സ്റ്റേഷൻ കെട്ടിട നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവിലാണ് പ്രസ്തുത പ്രവൃത്തി നടത്തുന്നത്.
കാലപ്പഴക്കം കാരണം ചോര്‍ന്നൊലിക്കുന്നതായും സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ സുരക്ഷിതത്വത്തിന് ഭീഷണിയുള്ളതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍
ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷന്‍ കെട്ടിട നവീകരണത്തിന് എം.എല്‍.എ
തുക അനുവദിച്ചിരുന്നത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണര്‍ എ.വി ജോര്‍ജ്ജ് ഐ.പി.എസ്
അദ്ധ്യക്ഷത വഹിച്ചു. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ
ശശികുമാര്‍, പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി.എസ് ശ്രീജീഷ്
സംസാരിച്ചു. എല്‍.എസ്.ജി.ഡി എക്സി. എഞ്ചിനീയര്‍ ടി.പി വാസു റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.പി അബ്ദുല്‍ റസാഖ്
സ്വാഗതവും മാവൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍ അശോകന്‍ നന്ദിയും പറഞ്ഞു.