കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് താക്കീതായി യുഡിഎഫ് . സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക. ഉണ്ണികുളം.
കോഴിക്കോട് : ഇന്ത്യയിൽ ട്രേഡ് യൂണിയൻ പ്രവർത്തകരെ ദൂരീകരിച്ച കേന്ദ്ര സർക്കാറിനും കേരളത്തിൽ തൊഴിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൻ വീഴ്ച ഏറ്റ് വാങ്ങിയ പിണറായി സർക്കാറിനുമെതിരെ തദ്ദേശ തെരെഞ്ഞെട്പ്പിൽ കനത്ത പ്രഹരമേൽപിക്കാൻ തൊഴിലാളികളും ജീവനക്കാരുമടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗവും , ബഹുജനങ്ങളും മുന്നിട്ടിറങ്ങണമെന്നും എസ്ടിയു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം അഭ്യർത്ഥിച്ചു. യുഡിഎഫിനും ഒപ്പം നിൽകുന്നവർക്കും , വോട്ട് രേഖപ്പെടുത്തി ജനങ്ങൾ കർത്തവ്യം നിർവ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യ കളരി മർമ്മ നാട്ട് വൈദ്യ ഫെഡറേഷൻ പി.കെ.എം.എൻ.വി. എഫ് ( എസ്ടിയു) ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരംഭിച്ച എസ് ടി യു - യൂ ഡി എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെട്പ്പ് പ്രചാരണം ആരാമ്പ്രത്ത് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണികുളം. ചടങ്ങിൽ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഒ.കെ.എം അലി ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ തട്ടിപ്പും പിൻവാതിൽ നിയമനവും ഓഖി ഫണ്ട് തട്ടിപ്പും സ്വർണ്ണക്കടത്തുമടക്കം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച ദുർഭരണമാണ് പിണറായിയുടേത്. മന്ത്രിമാരുടെ അഴിമതി കൾ ഒന്നന്നായി പുറത്ത് വരുന്നു. കേന്ദ്രം 44 തൊഴിൽ നിയമങ്ങൾ നാലു കോഡുകളാക്കിയപ്പോൾ കേരളം പൊതു ഖജനാവ് ധൂർത്തടിച്ചു - തൊഴിലാളി ക്ഷേമ ബോർഡുകളിൽ കയ്യിട്ട് വാരിയും തികഞ്ഞ തൊഴിലാളി ദ്രോഹമാണ് കാഴ്ചവെച്ചതെന്നും ഉണ്ണികുളം ചൂണ്ടിക്കാട്ടി. പി.കെ. എം.എൻ.വി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയും - എസ്ടിയു അഖിലേന്ത്യ കൗൺസിലറുമായ ടി.എം.സി.അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. എസ് ടി യു - യൂ ഡി എഫ് സ്ഥാനാർത്ഥികളായ സൽമ നരിക്കുനി - സലീം നരിക്കുനി . ആരാമ്പ്രം വാഴയിൽ മുഹമ്മദ് അബ്ദുലത്തീഫ്, ബുഷ്റ പൂളോട്ട്മ്മൽ തുടങ്ങി എല്ലാ യു ഡി എഫ് സ്ഥാനാർത്ഥികളെയും വമ്പിച്ചവിജയത്തിലെത്തിക്കുന്നതിന്ന് എല്ലാ മണ്ഡലങ്ങളിലും പ്രവർത്തിച്ചുവരുകയാണെന്നും ടി.എം.സി അബൂബക്കർ അറിയിച്ചു. കെ.വി കുഞ്ഞാ ദു, കെ.കെ. ഇബ്റാഹിം, സി.കെ.മൊയ്തീൻ കുട്ടി ഗുരുക്കൾ, കെ.ഉസ്സൻ ഗുരുക്കൾ സംസാരിച്ചു.