പന്തീരാങ്കാവ് ഡിവിഷൻ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ പെരുമണ്ണയിൽ യു.സി.രാമൻ ഉൽഘാടനം ചെയ്തു.
സ്പ്രിഗ്ളർ വിദഗ്ദസമിതി റിപ്പോർട്ട് പൂഴ്ത്തി : യു സി രാമൻ
പെരുമണ്ണ: സ്പ്രിംഗ്ളർ കേസിൽ നടന്ന ക്രമവിരുദ്ധ ഇടപാടുകൾ അന്വേഷിക്കാൻ നിയമിച്ച വിദഗ്ദ സമിതിയെ പൊടുന്നനെ മാറ്റി റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിൽ പുതിയ സമിതിയെ നിയമിച്ചതിന് പിന്നിൽ റിപ്പോർട്ട് ജനസമക്ഷത്തിലെത്തിക്കാതിരിക്കാനുള്ള ദുഷ്ടലാക്കാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ യു സി രാമൻ പറഞ്ഞു.
സ്പ്രിംഗ്ലറിൽ ഡാറ്റാ കച്ചവടവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയും സ്വജനപക്ഷപാതവും ചട്ടങ്ങളുടെ നഗ്നമായ ലംഘനവും നടന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അക്ഷരംപ്രതി ശരിയായിരുന്നുവെന്നാണ് ഇതിലൂടെ ജനങ്ങൾക്ക് ബോധ്യമാവുന്നതെന്നും യു സി രാമൻ പറഞ്ഞു. പെരുമണ്ണയിൽ നടന്ന പന്തീരാങ്കാവ് ഡിവിഷൻ ജില്ലാ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൺവൻഷനിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എ.ഷിയാലി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ,വി.പി.മുഹമ്മദ് മാസ്റ്റർ, എ.പി.പീതാംബരൻ, എം.പി.അബ്ദുൽ മജീദ്,കെ.എസ് അലവി, എം.എ.പ്രഭാകരൻ, ഹമീദ്മൗലവി മണക്കടവ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണ, നാസർ മണക്കടവ്, ഓച്ചേരി വിശ്വൻ തുടങ്ങിയവർ സംസാരിച്ചു.