സവർണ; ഫാസിസ കൂട്ടുകെട്ടിനെ തകർത്തെറിയും: വെൽഫെയർ പാർട്ടി
കുറ്റിക്കാട്ടൂർ: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വളർന്നു വരുന്ന സംഘ് പരിവാർ ഫാസിസ്റ്റുകളെയും, സവർണ മേലാളന്മാരേയും തകർത്തെറിയുകയാണ് വെൽഫെയർ പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് എം.പി.വേലായുധൻ പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഇലക്ഷൻ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടുർ അധ്യക്ഷത വഹിച്ചു. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ പ്രാദേശിക തലത്തിൽ സംഘ് പരിവാറുകാരല്ലാത്ത മഴുവൻ മതേതര കക്ഷികളുമായും നീക്കുപോക്കു നടത്തുമെന്നും അവരെ വിജയിപ്പിച്ചെടുക്കാൻ പാർട്ടി വിശ്രമമില്ലാതെ തെരുവുകളിൽ ഉണ്ടാവുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ മുസ്തഫ പാലാഴി, അൻവർ സാദത്ത് കുന്ദമംഗലം, മണ്ഡലം പ്രസിഡന്റ് ടി പി ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സമദ് നെല്ലിക്കോട്ട് സ്വാഗതവും സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് നന്ദിയും പറഞ്ഞു.