വനിത സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉൽഘാടനം ചെയ്തു.
മാവൂർ.
മാവൂർ പഞ്ചായത്ത് വനിത സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉൽഘാടനം സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈൻ ലൈൻ മുഖേന നിർവ്വഹിച്ചു. കുന്ദമംഗലം എം. എൽ.എ അഡ്വ: പി.ടി.എ റഹീം അദ്ധ്യക്ഷത വഹിച്ചു. വസ്തു പണയ വായ്പ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത പി യും ഗോൾഡ് ലോൺ വായ്പ പദ്ധതി സഹകരണ സംഘം ജോയന്റ് റജിസ്ട്രാർ ടി.ജയരാജനും നിർവ്വഹിച്ചു.മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത്, വി ബാലകൃഷ്ണൻ നായർ, മാവൂർ വിജയൻ, വിനു കെ സെഡ്, കെ.പി ചന്ദ്രൻ ,എൻ.കെ ഷീജ എന്നിവർ പ്രസംഗിച്ചു.കെ.വിശാലാക്ഷി ടീച്ചർ സ്വാഗതവും യശോദ ടീച്ചർ നന്ദിയും പറഞ്ഞു.