പഞ്ചായത്ത് ഭുർഭരണത്തിന് എതിരെ യു.ഡി. വൈ. എഫ് ഉപരോധം
അര നൂറ്റാണ്ടിലധികമായി അഴിമതിയും, സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കി വിജിലൻസിന് പഞ്ചായത്ത് ഓഫീസിൽ സ്ഥിര താമസമൊരുക്കിയ
പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിവൈഎഫ് ഒളവണ്ണ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
പഞ്ചായത്തിൽ
തെരെഞ്ഞെടുപ്പ് മുൻ പിൽ കണ്ട് ഇല്ലാത്ത പദ്ധതികളുടെ ഉൽഘാടന മാമാങ്കം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഉപരോധസമരം ഉൽഘാടനം ചെയത് കൊണ്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി വി.പി ദുൽക്കിഫിൽ പറഞ്ഞു
പി.വിശാഖ് അദ്ധ്യക്ഷത വഹിച്ചു കെ.സുജിത്ത്, വി അബൂബക്കർ , ടി.പി എം സാദിഖ്, രാഗേഷ് ഒളവണ്ണ, യു.എം പ്രശോഭ്, എൻ എ അസീസ്, എൻ പി ഹല്ലാദ് , ഓ.ജുനൈദ് എ. മനീഷ്, പി. നിഷാദ്, കെ.ടി സുബീഷ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിന് മുൻപിൽ സമരം ചെയത നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി