മാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ ചുറ്റുമതിലിന്റെയും കവാടത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ ചുറ്റുമതിലും കവാടവും നിർമാണ പ്രവൃത്തി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 16.5 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാജി ചെറുതൊടികയിൽ, കെ അനൂപ്, വിദ്യാലയ വികസന സമിതി ചെയർമാൻ എം ധർമ്മജൻ, പി.ടി.എ പ്രസിഡന്റ് എൻ സുരേഷ്, വൈസ് പ്രസിഡന്റ് ടി മണി സംസാരിച്ചു.
പ്രിൻസിപ്പൽ ടി.എം ഷൈലജാദേവി സ്വാഗതവും ഹെഡ്മിസ്ട്രസ് യു.സി ശ്രീലത നന്ദിയും പറഞ്ഞു.