ഒരു തികഞ്ഞ മത വിശ്വാസിക്ക് എങ്ങിനെ നല്ല ഒരു മതേതര വാദിയാകാൻ കഴിയുംമെന്നതിൻ്റെ മികച്ച ഉദാഹരണമായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് എന്ന് കെ.മുരളീധരൻ എം പി പ്രസ്താവിച്ചു.
സ്വാതന്ത്ര് സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ 75-ാം ചരമ വാർഷികാചരണം അളകാപുരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മരിച്ച് രണ്ടാഴ്ച കഴിഞ്ഞാൽ നേതാക്കളെ മറക്കുന്ന ഈ കാലത്ത് 75-ാം ചരമ വാർഷികം ഇന്നും കേരളത്തിൽ ആചരിക്കുന്നത് അബ്ദുറഹിമാൻ്റ് അസാമാന്യ വ്യക്തിത്വത്തിൻ്റെ മികവാണ് കാണിക്കുന്നത്. ബ്രിട്ടിഷ് കാരിൽ നിന്ന് മാത്രമല്ല സ്വന്തം മതക്കാരിൽ നിന്നും സ്വന്തം പാർട്ടിക്കാരിൽ നിന്നും എതിർപ് നേരിടേണ്ടി വന്ന അബ്ദുറഹിമാൻ സാഹിബ് എല്ലാം നേരിട്ട് മൂന്നാട്ട് പോയി' കെ മുരളീധരൻ പ്രസ്താവിച്ചു.
ചടങ്ങിൽ മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ കാറ്റി ജനറൽ പ്രസിഡണ്ട് എൻ.പി.ഹാഫിസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.