മരണമുഖത്തെ രക്ഷാപ്രവർത്തകർക്ക് ചെറൂപ്പയുടെ ആദരം
ചെറൂപ്പ,
ചെറൂപ്പ തെങ്ങിലക്കടവ് പാലത്തിന് സമീപം ഉണിക്കൂർ കടവിൽ കുളിക്കാൻ ഇറങ്ങിയ പാറമ്മൽ സ്വദേശി ഒഴുക്കിൽപ്പെട്ട് മരണത്തോട് മല്ലിടുമ്പോൾ
ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ വി.പിമുസ്സകൂട്ടി, എം.കെ അൽത്താഫ്, സി.കെ മസ്റൂർ അഹമ്മദ്, എന്നീ വിദ്യാർത്ഥികളെ നാടിന്ന് വേണ്ടി വാർഡ് മെമ്പർ യുഎ ഗഫൂറിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
യു.എ ഗഫൂറിൻ്റെ അധ്യക്ഷതയിൽ ചേർന്ന
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.മുനീറത്ത് ടീച്ചർ ഉപഹാര സമർപ്പണം നടത്തി.
ചടങ്ങിൽ വിവിധ രാഷ്ട്രീ പാർട്ടി പ്രതിനിധികളെ പ്രതിനിധീകരിച്ച് വി.എസ് രഞ്ജിത്ത്, ടി.മുഹമ്മദലി, ഹബീബ് ചെറുപ്പ കെ.എം അബ്ദുള്ള എന്നിവർ സംസാരിച്ചു.