മാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു
മാവൂർ : കോവിഡ് കാലത്തെ മികച്ച സേവനം നടത്തിയ ആരോഗ്യ പ്രവർത്തകരെ മാവൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാഭായ് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി വിജയൻ അനുമോദന പ്രസംഗവും, മൂന്നാം വാർഡ് മെമ്പർ യു.എ ഗഫൂർ സ്വാഗതവും പറഞ്ഞു. ചെറൂപ്പ എം സി എച്ച് യൂണിറ്റിലെ മെഡിക്കൽ ഓഫീസർ Dr.ബിൻസി വിജയൻ, Dr. ജയരാജൻ, HS മുരളി, HI മജീദ് ഉൾപ്പെടെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ഉപഹാരം നൽകി അനുമോദിച്ചു.