പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് തൂത്തുവാരും :ഉമ്മർ പാണ്ടികശാല
പെരുവയൽ: തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരളം മുഴുവൻ തൂത്തുവാരുമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല പ്രസ്താവിച്ചു.
പെരുവയൽ പഞ്ചായത്ത് യു ഡി എഫ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും കല്ലേരി പി.പി.എച്ച് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
ഇത്രത്തോളം അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു സർക്കാർ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നുംകണക്ക് തീർക്കാൻ ജനം കാത്തിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ മൂസ മൗലവി അധ്യക്ഷത വഹിച്ചു.കൺവീനർ സി എം സദാശിവൻ, പി മൊയ്തീൻ മാസ്റ്റർ, സി മാദവദാസ് ,എ.ടി ബഷീർ ,ടി.പി മുഹമ്മദ് ,പൊതാത്ത് മുഹമ്മദ് ഹാജി , രവികുമാർ പനോളി, എൻ അബുബക്കർ, തുടങ്ങിയവർ സംസാരിച്ചു.