തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബ്ലൂ ടിക് പരമാവധി ഉപയോഗപ്പെടുത്തുക : പി.കെ ഫിറോസ്
പെരുവയൽ: തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് യൂത്ത് ലീഗ് ആവിഷ്കരിച്ച ബ്ലൂ ടിക് സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും കോവിഡ് കാലത്ത് നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം നിർണ്ണായകമാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് പറഞ്ഞു.
പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് പെരിങ്ങൊളത്ത് സംഘടിപ്പിച്ച 'ഇലക്ഷൻ അലർട്ട് ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
ടി.എം ശിഹാബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ടി.പി മുഹമ്മദ് ,സി.വി ഉസ്മാൻ ,ഇ.പി ഹബീബ് റഹ്മാൻ ,സലീം കുറ്റിക്കാട്ടൂർ ,കെ.എം ഷാഫി ,മുഹമ്മദ് കോയ കായലം ,അൻസാർ പെരുവയൽ ,ആർ.വി ജാഫർ ,എ എം ആഷിഖ് ,കെ .ടി മുഹമ്മദ് ,നു ഹ്മാൻ വെള്ളിപറമ്പ്, യാസർ അറഫാത്ത് ,മഹ്ഷൂം മാക്കിനിയാട്ട് ,ഷമീം മാങ്ങാട്ട് സംസാരിച്ചു.