Peruvayal News

Peruvayal News

സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിക്ക് ചീക്കോട് പഞ്ചായത്ത്‌ അർഹത നേടി


ചീക്കോട് പഞ്ചായത്തിന് ശുചിത്വ പദവി

ചീക്കോട് : സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിക്ക് ചീക്കോട് പഞ്ചായത്ത്‌ അർഹത നേടി.ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ  വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ ബഹു.കൊണ്ടോട്ടി എം.എൽ.എ ടി.വി.ഇബ്രാഹീം  ശുചിത്വ പ്രഖ്യാപനം നടത്തി
 മൊമെന്റോയും, പ്രശംസാ പത്രവും  എം എൽ എ യിൽ നിന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി സഈദ്  ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  മുഹമ്മദാലി.എം,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഷാഹുൽ ഹമീദ്.പി , വാർഡ് മെമ്പർമാരായ പി എ അസ്‌ലം മാസ്റ്റർ, സമദ് പൊന്നാട്, സെക്രട്ടറി കെ സുധീർ, അസി.സെക്രട്ടറി വിജയൻ.എം, ഹെഡ് ക്ലാർക്ക് നൗഷാദ് എ, വി. ഇ.ഒ  ശിഹാബുദ്ധീൻ.കെ, കില ഫാക്കൽറ്റി അബ്ദുൽ അലി മാസ്റ്റർ  തുടങ്ങിയവർ സംബന്ധിച്ചു.

ഹരിത കേരള മിഷൻ,  ശുചിത്വ മിഷൻ സംയുക്തമായി സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചിത്വ  ഗ്രേഡിംഗ് നടത്തി തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ശുചിത്വ പദവി നിർണയം പ്രഖ്യാപിക്കുന്നതിന്   ശുചിത്വ പദ്ധതി അവലോകന സമിതി അംഗങ്ങൾ,  ഹരിത കേരളം മിഷൻ,  ശുചിത്വ മിഷൻ എന്നിവയുടെ പ്രതിനിധികളും 28.10.2020ന് പഞ്ചായത്തിലെ വിവിധ പൊതു സ്ഥലങ്ങൾ പാതയോരങ്ങൾ,  കുളങ്ങൾ,  സ്കൂളുകൾ,  അംഗനവാടികൾ,  തുടങ്ങിയവ നേരിട്ട് പരിശോധന നടത്തുകയും പഞ്ചായത്തിലെ പൊതു ശുചിത്വം,  അജൈവ മാലിന്യ സംസ്കരണ യൂണിറ്റ് ആയ എം സി എഫിന്റെ  പ്രവർത്തനം,  ഹരിതകർമസേന,  ഗ്രീൻ പ്രോട്ടോകോൾ തുടങ്ങി 11 ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ശുചിത്വ ഗ്രേഡിങ്ങിൽ മികച്ച മാർക്ക് കരസ്ഥമാക്കിയാണ് ചീക്കോട് ഗ്രാമ പഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചത്.
Don't Miss
© all rights reserved and made with by pkv24live