ഹാട്രിക്ക് നേട്ടവുമായി അറത്തിൽപറമ്പ സ്കൂൾ
പെരുമണ്ണ: പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള 'സ്കൂൾ പച്ചക്കറിത്തോട്ടം' കോഴിക്കോട് ജില്ലയിൽ മൂന്ന് അവാർഡുകൾ നേടി പെരുമണ്ണ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ.
ജില്ലയിലെ സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ ഒന്നാം സ്ഥാനവും പ്രധാന അധ്യാപിക പുരസ്ക്കാരത്തിൽ പി.പി ഷീജ ടീച്ചർ രണ്ടാം സ്ഥാനവും കാർഷിക കോഡിനേറ്റർ പുരസ്ക്കാരത്തിൽ ഐ.സൽമാൻ മാസ്റ്റർ മൂന്നാം സ്ഥാനവും നേടി.സ്കൂളിൽ നടന്ന അനുമോദന യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ചു.പെരുമണ്ണ കൃഷി ഓഫീസർ പി.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കൃഷി അസിസ്റ്റൻ്റ് അരുൺ, എം.പി.ടി.എ പ്രസിഡൻ്റ് കെ.ബീന, എം.കെ ഗഫൂർ, എം.ഷീന, കെ.ഇമാമുദ്ദീൻ, ടി.കെ ബാസില ഹനാൻ, കെ.പി അഹമ്മദ് ഫൈസൽ, എം.വൃന്ദ സംസാരിച്ചു.സ്കൂൾ സ്റ്റാഫ് സിക്രട്ടറി എ.പി അബ്ന സ്വാഗതവും കെ.പി ബിനിത ടീച്ചർ നന്ദിയും പറഞ്ഞു.