സാമ്പത്തിക സംവരണം -സാമൂഹിക സന്തുലിതാവസ്ഥ തകിടം മറിക്കും - ഇ ടി മുഹമ്മദ് ബഷീർ എം പി
മാവൂർ: സംസ്ഥാന സർക്കാർ കൊണ്ടുവന്ന പത്ത് ശതമാനം സാമ്പത്തിക സംവരണം കേരളത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി.സംവരണം ആരുടെയും ഔദാര്യമല്ലെന്നും ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംവരണ രീതി പ്രാബല്യത്തിൽ വന്നതോടെ കോളേജുകളിൽ നിരവധി പിന്നോക്ക വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് സീറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. നീതി അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഇടത് സർക്കാറിനെതിരെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ സംവരണ സമര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ ടി മുഹമ്മദ് ബഷീർ എം പി. നവംബർ 10 നുള്ളിൽ എല്ലാ പഞ്ചായത്തുകളിലും സംവരണ സമര സദസ്സുകളും ഡിസംബറിൽ മണ്ഡലം തലത്തിൽ സംവരണ സമര യാത്രയും സംഘടിപ്പിക്കും. മണ്ഡലം പ്രസിഡണ്ട് ഒ എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എം എ റഷീദ്, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ പി അഹമ്മദ്, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ഷാക്കിർ കുറ്റിക്കടവ്, , കെ ആലി ഹസ്സൻ, തേനുങ്ങൽ അഹമ്മദ് കുട്ടി, കെ പി സൈഫുദ്ദീൻ, യു എ ഗഫൂർ, ടി പി എം സാദിഖ്, അഡ്വ.ടി പി ജുനൈദ്, സിറാജ് ഈസ്റ്റ് മലയമ്മ, മുർത്താസ് കെ എം, ഹബീബ് ചെറൂപ്പ, സി ടി മുഹമ്മദ് ഷരീഫ് പ്രസംഗിച്ചു.കെ ജാഫർ സാദിഖ് സ്വാഗതവും സി കെ കുഞ്ഞിമരക്കാർ നന്ദിയും പറഞ്ഞു.