മാവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ യു.എ ഗഫൂറിനെ വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
കഴിഞ്ഞ അഞ്ച് വർഷക്കാലം വാർഡിൽ പ്രത്യേകമായും ഗ്രാമ പഞ്ചായത്തിൽ പൊതുവായും നടത്തിയ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരവ്. മുഴുവൻ സമയ സേവന സന്നദ്ധ പ്രർത്തകനായ ഗഫുർ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് എസ്.ടി യു മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്നതോടൊപ്പം സി എച്ച് സെൻ്ററിൻ്റെ സജീവ പ്രവർത്തകനും ചെറൂപ്പയിലെ സമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലും സജീവമാണ്.
മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്തെ മികച്ച സേവന പ്രവർത്തനത്തിന് ഗ്ലോബൽ കെ.എം സി.സി മണ്ഡലം ട്രഷറർ പി.കെ ഷാഹുൽ ഹമീദിനേയും,
സംസ്ഥാന മുസ്ലിം യൂത്ത് ലീഗിൻ്റെ ബ്ലൂ ടിക് കാമ്പയിനിൽ ആദ്യ ബ്ലൂടിക് വാർ ഡ് എന്ന പദവി നേടിയ ചെറൂപ്പ മൂന്നാം വാർഡിലെ ബ്ല്യു ടിക് ടീമംഗങ്ങളേയും ചടങ്ങിൽ അനുമോദിച്ചു.
വാർഡ് മുസ് ലിം ലീഗ് പ്രസിഡണ്ട് എ.കെ മുഹമ്മദലി അദ്ധ്യക്ഷ്യത വഹിച്ച ചടങ്ങിൽ ടി.പി ചെറൂപ്പ, ടി ഉമ്മർ മാസ്റ്റർ, ഹബീബ് ചെറൂപ്പ, പി.ബീരാൻ കുട്ടി, ടി.കെ അബ്ദുള്ളക്കോയ എന്നിവർ സംബന്ധിച്ചു..കെ.എം അബ്ദുള്ള സ്വാഗതവും യു എ ഗഫൂർ നന്ദിയും പറഞ്ഞു.