സൗജന്യമായി പാഠ പുസ്തക വിതരണം നടത്തി
കുന്ദമംഗലം ജന്ന വുമൺസ് കോളേജിലെ മുഴുവൻ പ്ലസ്സ് വൺ വിദ്യാർത്ഥിനികൾക്കും സൗജന്യമായി പാഠ പുസ്തക വിതരണം നടത്തി. കോവിഡ് പശ്ചാത്തലത്തിലാണ് മാതൃകാപരമായ ഈ പ്രവർത്തനത്തിന് മാനേജ്മെൻ്റ് മുന്നോട്ട് വന്നത്. സമസ്തയുടെ ഫാളില കോഴ്സിന് വിദ്യാഭ്യാസ ബോർഡ് തയ്യാറാക്കിയ ഇസ് ലാമിക പുസ്തകങ്ങൾ ഉൾപ്പെടെ പതിനൊന്ന് പുസ്തകങ്ങളടങ്ങിയ കിറ്റ് ബഹു: പാറന്നൂർ അസ്സം ബാഖവി ആമിന ഹന്നത്തിൻ്റെ പിതാവിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.റഫീഖ് ഫൈസി പെരിങ്ങൊളം, ഖമറുദ്ധീൻ ദാരിമി, ഉമർ ഫൈസി ചെലവൂർ എന്നിവർ സംബന്ധിച്ചു.