വൺ ഇന്ത്യ വൺ പെൻഷൻ പെരുമണ്ണയിൽ ധർണ്ണ നടത്തി
പെരുമണ്ണ : വൺ ഇന്ത്യ വൺ പെൻഷൻ പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി ധർണ്ണ നടത്തി. കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് രവീന്ദ്രൻ വളയന്നൂർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് ചന്ദ്രൻ പെരുമണ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം സത്താർ സെക്രട്ടറി വള്ളിക്കുന്ന്, ഒളവണ്ണ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രാജൻ ബാബു, പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി കൃഷ്ണൻ കുട്ടി പുത്തൂർമഠം, പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജിത്ത് സാമുവൽ, ഷാജി കോട്ടായി താഴം, അനി വള്ളിക്കുന്ന്, ശംസുദ്ദീന്‍ എന്നിവർ സംസാരിച്ചു.