Peruvayal News

Peruvayal News

അർപണ ബോധത്തിലൂടെ ഓൺലൈൻ അധ്യാപനത്തിൽ വീടിനെ ക്ലാസ് മുറിയാക്കി മാറ്റി തരംഗമായ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിലെ എം.സി അർജുന ടീച്ചറെ സ്കൂൾ മാനേജ്മെൻറ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങൾ ചേർന്ന് അനുമോദിച്ചു.


പെരുമണ്ണ: 
അർപണ ബോധത്തിലൂടെ ഓൺലൈൻ അധ്യാപനത്തിൽ വീടിനെ ക്ലാസ് മുറിയാക്കി മാറ്റി തരംഗമായ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിലെ എം.സി അർജുന ടീച്ചറെ സ്കൂൾ മാനേജ്മെൻറ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങൾ ചേർന്ന് അനുമോദിച്ചു.


പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കെ.സുധീഷ്, കെ.ബീന, എം. ഷീന, കെ.പി ബിനിത, ടി.കെ ബാസില ഹനാൻ, പി.അശ്വനി, കെ.ഇമാമുദ്ദീൻ, എം.വൃന്ദ, ജയ്ഷ, ഷബ്ന, അൻജു പങ്കെടുത്തു.പരിപാടിക്ക് എ.പി അബ്നടീച്ചർ സ്വാഗതവും കെ.പി അഹമ്മദ് ഫൈസൽ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live