Peruvayal News

Peruvayal News

കുന്ദമംഗലം പഞ്ചായത്ത് വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു


വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം
കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് സ്ഥാനാർത്ഥിയുമായ  ഇ പി അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് സ്ഥാനാർത്ഥി സുമയ്യ നെടുംകണ്ടത്തിൽ സംസാരിച്ചു. ഇൻസാഫ് പതിമംഗലം സ്വാഗതവും  ഫാസിൽ മാസ്റ്റർ  നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live