ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 36 മത് നോർത്ത് മേഖല സമ്മേളനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാവൂർ സർവ്വീസ് സഹകരണ ബാങ്ക് ചെറൂപ്പ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനം മേഖല പ്രസിഡണ്ട് ശ്രീ മുരളീധരൻ മംഗലോളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ V. P പ്രസാദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ശ്രീ സജീഷ് മണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സിക്രട്ടറി ശ്രീ ചന്ദ്രൻ പാറക്കടവ് സംഘടനാ റിപ്പോർട്ടും , മേഖല സിക്രട്ടറി വിജിൻ വാവാസ് മേഖല പ്രവർത്തന റിപ്പോർട്ടും, മേഖല ട്രഷറർ സുനിൽ സുരഭി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു , ശ്രീ K .ജ്യോതിഷ് കുമാർ ,സുനിൽ ഇൻഫ്രെയിം , P. രമേശ് , ജയൻ രാഗം , അനൂപ് മണാശ്ശേരി ,ശിവൻ വർഷ ,ജി.എം സുരേന്ദ്രൻ, ബബിലേഷ് പെപ്പർ ലൈറ്റ് , അനിൽ ആയുഷ് , ജയരാജ് പാലയാട്ട് എന്നിവർ സംസാരിച്ചു ,തുടർന്ന് മേഖല വിഭജിച്ച് 2020-2021 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.